ചെന്നൈ: ലോക്ക്ഡൗൺ കാലത്ത് അനാവശ്യമായി പുറത്തിറങ്ങി നടക്കരുതെന്ന് ജനങ്ങളെ ബോധവത്ക്കരിക്കാൻ തമിഴ്നാട് പോലീസിന്റെ അറ്റകൈ പ്രയോഗം. ഘാനയിലെ പാൾ ബെയറേഴ്സിനെ അനുകരിച്ചുള്ള പ്രകടനവുമായാണ് പോലീസിപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. പോലീസിന്റെ പുതിയ ബോധവത്ക്കരണപരിപാടിയുടെ വീഡിയോ ഇന്റർനെറ്റിലാകെ ഇപ്പോൾ ചിരി പടർത്തിക്കൊണ്ടിരിക്കുകയാണ്. ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കാരിക്കാനായി ചുമന്ന് കൊണ്ടു പോകുന്നവരാണ് പാൾ ബെയറേഴ്സ്. മൃതദേഹത്തിനോട് ആദരവ് പ്രകടിപ്പിച്ച് അത്യന്തം ആഹ്ളാദത്തോടെ പാട്ടും നൃത്തവുമായാണ് സംസ്കാരത്തിന് കൊണ്ടുപോകുന്നത്. ആവശ്യക്കാർക്കായി പ്രകടനം നടത്താൻ ഘാനയിൽ പ്രത്യേക സംഘം തന്നെ ശവസംസ്കാരഘോഷയാത്രയ്ക്കായി നിലവിലുണ്ട്. പാൾ ബെയറേഴ്സിന്റെ പാട്ടും നൃത്തവും ഈ വർഷം ആരംഭത്തിൽ വൈറലായിരുന്നു. വളരെ രസകരവും ആകർഷണീയവുമാണ് ഈ നൃത്തപ്രകടനം. തമിഴ്നാട് പോലീസിന്റെ ഡാൻസിങ് വീഡിയോയിൽ ബൈക്കുമായി കറങ്ങാനിറങ്ങുന്ന യുവാവിനെയാണ് ആദ്യം കാണുന്നത്. വഴിയിൽ പോലീസിനെ കണ്ട യുവാവിന്റെ മനസിൽ ഓടിയെത്തുന്നത് ശവമഞ്ചമേന്തി നൃത്തച്ചുവടുകളുമായി നീങ്ങുന്ന പോലീസുകാരുടെ ചിത്രമാണ്. അത് കണ്ട് ഭയപ്പെട്ട് മടങ്ങിപ്പോകുന്ന യുവാവും തുടർന്ന് പോലീസ് നൽകുന്ന ബോധവത്കരണ സന്ദേശവുമാണ് വീഡിയോയിൽ. #Cuddalore Police coffin dance awareness. Our #TamilNadu police rock when it comes to new trends! Amazing 👏👏👏#StayAtHome#StaySafe @PoliceTamilnadu @DadaAwu#Corona #COVID19 pic.twitter.com/c8Yuv59V7j — Apoorva Jayachandran (@Jay_Apoorva18) April 29, 2020 രാജ്യത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിക്കാൻ ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി കൊളംബിയ പോലീസും സമാനരീതിയിലുള്ള വീഡിയോയുമായി എത്തിയിരുന്നു. Colombia🇨🇴PARECE UN CHISTE, pero es una CAMPAÑA de EDUCACIÓN a la población, de la Policía Nacional, que explica además cómo deben lavarse las manos correctamente pic.twitter.com/V6kesEP1C1 — abogadosvenezuela (@abogadosvenezu1) April 16, 2020 ഘാനയിലെ പാൾ ബെയറേഴ്സിനെ കുറിച്ച് 2017 ൽ ബിബിസി ഒരു വീഡിയോ ഫീച്ചർ തയ്യാറാക്കിയിരുന്നു. അതിന്റെ തുടർച്ചയായി കൊറോണക്കാലത്തെ് ഈ സംഘത്തിന് അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങളെ കുറിച്ച് മറ്റൊരു വീഡിയോയും ബിബിസി തയ്യാറാക്കിയിട്ടുണ്ട്. പാൾ ബെയറേഴ്സിനെ കുറിച്ച് ബിബിസി തയ്യാറാക്കിയ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
from mathrubhumi.latestnews.rssfeed https://ift.tt/2Yu20q5
via
IFTTT