ഒട്ടാവ: കൊറോണ വൈറസിനെതിരായ പൊതുജനങ്ങളുടെ പോരാട്ടത്തിന് ആദരമർപ്പിക്കുന്നതിനിടെ കാനഡയിൽ വ്യോമസേന വിമാനം തകർന്നുവീണു. വ്യോമസേനയുടെ സ്നോബേർഡ്സ് എയറോബാറ്റിക്സ് ടീമിന്റെ വിമാനമാണ് ബ്രിട്ടീഷ് കൊളംബിയയിൽ ഞായറാഴ്ച തകർന്നുവീണത്. ഞായറാഴ്ച രാവിലെ മറ്റ് വിമാനങ്ങൾക്കൊപ്പം കംപ്ലൂപ്സ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നയുടനെയായിരുന്നു സംഭവം. റോയൽ കനേഡിയൻ എയർഫോഴ്സിന്റെ സ്നോബേർഡ്സ് വിമാനം കംലൂപ്സിന് സമീപം തകർന്നു വീണുവെന്ന് വിവരം ലഭിച്ചുവെന്ന് റോയൽ കനേഡിയൻ വ്യോമസേന ട്വീറ്റ് ചെയ്തു. ഇപ്പോൾ ഞങ്ങളുടെ മുൻഗണന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ അറിയുന്നതിലും അവരെ പിന്തുണയ്ക്കുന്നതിലുമാണെന്നും അവർ കൂട്ടിച്ചേർത്തു. വിമാനം ഇടിച്ചിറങ്ങുന്നതിന് മുമ്പ് തന്നെ പൈലറ്റിന് പുറത്ത് കടക്കാൻ സാധിച്ചുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്ന് വിമാനം ഒരു വീടിന് മുകളിൽ ഇടിച്ചിറങ്ങുകയായിരുന്നു. #UPDATE: This is part of the witness video, showing an airforce show jet crashing into a neighbourhood in the British Columbia City of Kamloops. Pilots condition still unknown - more to come. (WARNING: Distressing content)#Canada #6NewsAU #BREAKING pic.twitter.com/IkWmITie2G — Leonardo Puglisi (@Leo_Puglisi6) May 17, 2020 Content Highlights: Canada Air Force Plane Crashes In British Columbia During Coronavirus Tribute
from mathrubhumi.latestnews.rssfeed https://ift.tt/2yagBfB
via
IFTTT