Breaking

Monday, May 25, 2020

പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് തകര്‍ന്നില്ല; രാജ്യത്തിനും ലോകത്തിനും കേരളം മാതൃക- മുഖ്യമന്ത്രി

തിരുവനന്തപുരം: മാറിമാറി വന്ന പ്രതിസന്ധി ഘട്ടങ്ങളിലും വികസ രംഗത്ത് കേരളം തകർന്നില്ലെന്നും അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിച്ച പദ്ധതികളിൽ ഭൂരിഭാഗവും സർക്കാരിന് നാല് വർഷം കൊണ്ട് പൂർത്തിയാക്കാൻ കഴിഞ്ഞതായും മുഖ്യമന്ത്രി പിണറായി വിജയൻ. എൽ.ഡി.എഫ് സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളം വിവിധ മേഖലകളിൽ ആർജിച്ച പുരോഗതിയാണ് കോവിഡ് പ്രതിരോധത്തിൽ നമുക്ക് തുണയായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിച്ച പദ്ധതികളിൽ ഭൂരിഭാഗവും സർക്കാരിന് നാല് വർഷം കൊണ്ട് പൂർത്തിയാക്കാൻ കഴിഞ്ഞു. എന്നാൽ തടസങ്ങൾ ധാരളമായിരുന്നു. തുടരെ തുടരെ വന്ന പ്രകൃതി ക്ഷോഭവും മഹാമാരികളും കേരളത്തിന്റെ വികസന രംഗത്തെ സാധാരണ നിലയ്ക്ക് വലിയ തോതിൽ പ്രതികൂലമായി ബാധിക്കണ്ടതാണ്. പക്ഷേ അഭിമാനപൂർവം പറയാൻ കഴിയുന്ന ഒരു കാര്യം നമ്മുടെ വികസന രംഗം തളർന്നില്ല എന്ന് തന്നെയാണ്-മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 2017 നവംബർ അവസാനമാണ് ഓഖി ചുഴലിക്കാറ്റ് ആഞ്ഞടിച്ചത് 2018 മെയ് മാസമായപ്പോൾ നിപ്പ വൈറസ് ബാധയുണ്ടായി. രണ്ട് ദുരന്തങ്ങളേയും അതിജീവിക്കുന്നതിനായി ഉണർന്ന് പ്രവർത്തിക്കാൻ കഴിഞ്ഞു. 2018 ൽ വന്ന പ്രളയം നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളമെന്ന നിലക്ക് എല്ലാ കണക്കുകൂട്ടലുകളേയും തെറ്റിക്കുന്നതായിരുന്നു. നമ്മുടെ വികസന പ്രക്രിയകൾക്കും കുതിച്ച് ചാട്ടത്തിനും സ്വാഭാവിമായും അത് വിഘാതം സൃഷ്ടിച്ചു. ആ ഘട്ടത്തിൽ ലോകത്താകെയുള്ള കേരളീയ സമൂഹം ഒറ്റക്കെട്ടായി സഹായ ഹസ്തവുമായ മുന്നോട്ട് വന്നു. പ്രളയ ദുരന്തത്തിൽ നിന്ന് അതിജീവിക്കാൻ നമ്മൾ ഒത്തു ചേർന്ന് ശ്രമിക്കുമ്പോളാണ് തൊട്ടടുത്ത വർഷം വീണ്ടും പ്രളയം വന്നത്. അതുണ്ടാക്കിയ ദുരന്തം പരിഹരിക്കാനുള്ള ശ്രമങ്ങൾ നാം തുടർന്ന് കൊണ്ടിരിക്കെ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത വെല്ലുവിളിയുയർത്തിക്കൊണ്ട് കോവിഡ് രംഗത്ത് വന്നു.എന്നാൽ ഈ പ്രതിബന്ധങ്ങളെ തരണം ചെയ്ത് രാജ്യത്തിനും ലോകത്തിനും മാതൃകയാകും വിധം വ്യത്യസ്ത മേഖലകളിൽ മുന്നേറ്റം സൃഷ്ടിക്കാൻ നമുക്ക് കഴിഞ്ഞു.- മുഖ്യമന്ത്രി പറഞ്ഞു. നാല് വർഷവും വികസന ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനുള്ള ശ്രമത്തോടൊപ്പം ദുരന്ത നിവാരണ ചുതമല കൂടി ഏറ്റെടുക്കേണ്ടി വന്നു എന്നതാണ് അനുഭവം. ഓരോ വർഷവും പുതിയ പ്രതിസന്ധിയോട് പൊരുതിയാണ് നാം കടന്നു വന്നത്. എന്നാൽ ഒരു ഘട്ടത്തിലും നാം പകച്ചു നിന്നില്ല. ലക്ഷ്യങ്ങളിൽ നിന്ന് തെന്നി മാറിയിട്ടുമില്ല. നമ്മുടെ ജനങ്ങളുടെ ഒരുമയും സാഹോദര്യവുമാണ് നമ്മുടെ സംസ്ഥാനത്തിന്റെ അതിജീനത്തിന്റെ പ്രധാന ശക്തി സ്രോതസായി മാറിയത്. തിരഞ്ഞെടുപ്പ് പ്രകടന പത്രിക ചിലർക്ക് തിരഞ്ഞെടുപ്പ് രംത്ത് വാഗ്ദാനങ്ങൾ ചൊരിഞ്ഞ് ജനങ്ങളെ കബളിപ്പിച്ച് വോട്ട് നോടാനുള്ള ഒരു അഭ്യാസം മാത്രമാണ്. അതിന്റെ ഭാഗമായാണ് ചിലർക്ക് വാഗ്ദാനങ്ങൾ പാലിക്കാനുളളതല്ല എന്ന് തുറന്നു പറയേണ്ടഅവസ്ഥയുണ്ടാക്കിയത്. എന്നാൽ എൽ.ഡി.എഫ് തികച്ചും വ്യത്യസ്തമാണ്. ജനങ്ങളോട് എന്താണോ പറയുന്നത് അത് നടപ്പാക്കുള്ളതാണ്. അതു കൊണ്ടാണ് എല്ലാ വർഷവും ചെയ്ത കാര്യങ്ങൾ വിശദീകരിച്ചു കൊണ്ട് പ്രോഗ്രസ് റിപ്പോർട്ട് നജങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ കഴിയുന്നത്. സർക്കാരിന്റെ നാലാം വർഷത്തേയും പ്രോഗ്രസ് റിപ്പോർട്ട് ദിവസങ്ങൾക്കകം പ്രസിദ്ധീകരിക്കും.- മുഖ്യമന്ത്രി അറിയിച്ചു. content highlights:cm pinarayi vijayan on ldf government


from mathrubhumi.latestnews.rssfeed https://ift.tt/2ZEYcmJ
via IFTTT