കണ്ണൂർ : മാഹിയിൽ അടുത്ത മൂന്നു മാസത്തേക്ക് മദ്യത്തിന് കേരളത്തിലെ അതേ വില ഈടാക്കുമെന്ന് അധികൃതർ. വിലക്കുറവ് മൂലം കേരളത്തിൽ നിന്ന് ആളുകൾ കൂട്ടമായെത്തുന്ന സാഹചര്യം ഒഴിവാക്കാനാണ് വില വർധിപ്പിക്കുന്നത്. എന്നാൽ കേരളത്തിൽ വിൽപനയില്ലാത്ത ബ്രാൻഡുകൾക്ക് വിലവർധനയുണ്ടാകില്ല. കേരളത്തിൽ മദ്യവിൽപന ശാലകൾ തുറക്കുന്ന സമയത്ത് മാത്രമെ മാഹിയിലും തുറക്കു. പാഴ്സലായി മാത്രമെ മദ്യം ലഭിക്കു. എന്നാൽആധാർ നമ്പറുള്ള പുതുച്ചേരി സംസ്ഥാനത്തുള്ളവർക്ക് മാത്രമേ മദ്യം ലഭിക്കുകയുള്ളുവെന്ന നിബന്ധന എടുത്ത് കളഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആർക്കും മദ്യം വാങ്ങാം. content highlights:mahe liquor price,keralaliquor price
from mathrubhumi.latestnews.rssfeed https://ift.tt/2AQl7kn
via
IFTTT