Breaking

Wednesday, May 6, 2020

പുലിറ്റ്സര്‍ നേടിയ മാധ്യമപ്രവര്‍ത്തകരെ അഭിനന്ദിച്ചു; രാഹുല്‍ ഗാന്ധിക്കെതിരേ ബിജെപി

ന്യൂഡൽഹി: 2020ലെ പുലിറ്റ്സർ പുരസ്കാരത്തിന് അർഹരായ ജമ്മുകശ്മീരിൽ നിന്നുള്ള മാധ്യമപ്രവർത്തകരെ അഭിനന്ദിച്ച രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി. പ്രതിപക്ഷ പാർട്ടി കശ്മീർ താഴ്വരയെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി കണക്കാക്കുന്നുണ്ടോ എന്നും ബിജെപി ചോദിച്ചു. കശ്മീരിനെ ഒരു തർക്ക പ്രദേശമായി കണക്കാക്കുന്നവരെയാണ് രാഹുൽ ഗാന്ധി അഭിനന്ദിച്ചതെന്ന് ബിജെപി വക്താവ് സാംബിത് പത്ര പറഞ്ഞു. ഇതിന് സോണിയ ഗാന്ധി ഉത്തരം നൽകുമോ? കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമല്ല എന്ന രാഹുൽ ഗാന്ധിയുടെ വാദത്തിൽ സോണിയയും കോൺഗ്രസ് പാർട്ടിയും യോജിക്കുന്നുണ്ടോ. കശ്മീരിനെ ഒരു തർക്ക പ്രദേശമായി പരിഗണിച്ചതിന് അവാർഡ് ലഭിച്ചവരെ രാഹുൽ അഭിനന്ദിച്ചു!- സാംബിത് പത്ര ട്വിറ്ററിൽ പറഞ്ഞു. ദേശവിരുദ്ധനായ രാഹുൽ ഗാന്ധിഎന്ന ഹാഷ്ടാഗോടു കൂടിയാണ് പത്രയുടെ ട്വീറ്റ്. വിജയികളായ ഫോട്ടോഗ്രാഫർമാരിൽ ഒരാൾ എടുത്തതെന്ന് ചൂണ്ടിക്കാട്ടി ചില ചിത്രങ്ങളും ബിജെപി നേതാവ് പോസ്റ്റ് ചെയ്തിട്ടുണ്ട്. അവയുടെ ഉള്ളടക്കത്തോട് രാഹുൽ ഗാന്ധി യോജിക്കുന്നുണ്ടോ എന്നും പത്ര ചോദിക്കുന്നു. നേരത്തെ 2020ലെ പുലിറ്റ്സർ പുരസ്കാരത്തിന് അർഹരായ ജമ്മുകശ്മീരിൽ നിന്നുള്ള മൂന്ന് മാധ്യമപ്രവർത്തകരെ രാഹുൽ ഗാന്ധി അഭിനന്ദിച്ചിരുന്നു. ജമ്മു കശ്മീരിലെ ജീവിതത്തിന്റെ ശക്തമായ ചിത്രങ്ങൾക്ക് പുലിറ്റ്സർ സമ്മാനം നേടിയ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റുകളായ ദർ യാസിൻ, മുക്തർ ഖാൻ, ചന്ന് ആനന്ദ് എന്നിവരെ അഭിനന്ദിക്കുന്നു എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. Content Highlights: BJP targets Rahul Gandhi for congratulating J&K photojournalists who won Pulitzer Prize


from mathrubhumi.latestnews.rssfeed https://ift.tt/2WuY5H4
via IFTTT