Breaking

Thursday, May 7, 2020

യു.എ.ഇയില്‍ നിന്നും നാട്ടിലേക്ക് പറക്കാന്‍ രജിസ്റ്റര്‍ ചെയ്തത് 6500 ഗര്‍ഭിണികള്‍

ദുബായ്: 6500 ഗർഭിണികളായ ഇന്ത്യൻ സ്ത്രീകളാണ് യു.എ.ഇയിൽ നിന്നും നാട്ടിലേക്ക് പറക്കാൻ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് വഴി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ വ്യാഴാഴ്ച പോകുന്ന ആദ്യസംഘത്തിൽ ദുബായിൽ നിന്നും കോഴിക്കോട്ടേക്ക് 11 ഗർഭിണികൾ യാത്രയാവും. മെഡിക്കൽ ഇൻഷുറൻസിന്റെ അഭാവവും യു.എ.ഇയിൽ പ്രസവത്തിനുള്ള സാമ്പത്തികപ്രയാസവും ചൂണ്ടിക്കാട്ടിയാണ് മിക്ക സ്ത്രീകളും കുടുംബങ്ങളും അടിയന്തിരയാത്രക്കായി പരിഗണിക്കണമെന്ന് അധികൃതരോട് അഭ്യർത്ഥിച്ചത്. ഗർഭാവസ്ഥയുടെ 28 ആഴ്ച പിന്നിട്ടവർക്ക് യാത്രചെയ്യാൻ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് മുൻഗണന നൽകുന്നുണ്ട്. അവർക്കുവേണ്ട പ്രത്യേക യാത്രാക്രമീകരണങ്ങൾ ഒരുക്കുന്നതായി കോൺസുൽ ജനറൽ നീരജ് അഗർവാൾ പറഞ്ഞു. ലോകമെമ്പാടുനിന്നും കേരളത്തിലേക്ക് മടങ്ങാനായി 9000 ത്തോളം ഗർഭിണികളാണ് നോർക്ക വഴി രജിസ്റ്റർ ചെയ്തിരിക്കുന്നത്. Content Highlights:Coronavirus-pravasi return- Registered 6500 Pregnant Women


from mathrubhumi.latestnews.rssfeed https://ift.tt/2yzquUo
via IFTTT