Breaking

Sunday, May 17, 2020

അബുദാബിയില്‍ നിന്ന് കരിപ്പൂരിലെത്തിയ 4 പേർക്ക് രോഗലക്ഷണങ്ങൾ, റൺവേയിൽ നിന്ന് നേരെ ആശുപത്രിയിലേക്ക്

കോഴിക്കോട്: വന്ദേഭാരത് മിഷൻ രണ്ടാംഘട്ടത്തിൽ അബുദാബിയിൽ നിന്ന് കരിപ്പൂരിലെത്തിയ 9 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ നാല് പേർ കോവിഡ് ലക്ഷണങ്ങൾ കാണിക്കുന്നവരാണ്.ഇന്നലെ വൈകിട്ട് ദുബൈ കൊച്ചി വിമാനത്തിലെത്തിയയാളെയും കളമശ്ശേരി കോവിഡ് കെയർ സെന്റിലേക്ക്മാറ്റി. വന്ദേഭാരത് രണ്ടാം മിഷന്റെ ഭാഗമായി ആദ്യവിമാനം രണ്ടേകാലോടെയാണ് കരിപ്പൂരിലെത്തിയത്. അബുദാബിയിൽ നിന്നുള്ള 180 പ്രവാസികളാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒമ്പത് പേരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.നാല് പേരെ കോവിഡ് രോഗ ലക്ഷണങ്ങളെ തുടർന്ന് കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. മൂന്ന് പേർ മലപ്പുറം സ്വദേശികളും ഒരാൾ കോഴിക്കോട് സ്വദേശിയുമാണ്. മലപ്പുറം സ്വദേശികളെ മഞ്ചേരി മെഡിക്കൽ കോളേജിലും കോഴിക്കോട് സ്വദേശിയെ കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. മറ്റ് വിമാനയാത്രക്കാർക്കൊപ്പം വിമാനത്താവളത്തിൽ പ്രവേശിപ്പിക്കാതെ റൺവേയിൽ നിന്നു തന്നെ 108 ആംബുലൻസിൽ ഇവരെ കൊണ്ടു പോവുകയായിരുന്നു. വൃക്കരോഗ ചികിത്സ തേടുന്ന മലപ്പുറം സ്വദേശിയെയും മറ്റ് രോഗങ്ങളുള്ള രണ്ട് കോഴിക്കോട് സ്വദേശികളെയുംമെഡിക്കൽ കോളേജുകളിൽ പ്രവേശിപ്പിച്ചു. 83 പേരെയാണ് കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. മലപ്പുറം-31, ആലപ്പുഴ -1, കണ്ണൂർ 5 എന്നിങ്ങനെ പോകുന്നു മറ്റു ജില്ലകളിലെ കണക്കുകൾ. 88 പേർ സ്വന്തം വീടുകളിൽ ആരോഗ്യ വകുപ്പിന്റെപ്രത്യേക നിരീക്ഷണത്തിൽ കഴിയുകയാണ്. content highlights:VandeBharath Second mission abudabi to Karipur, 4 shows symptoms


from mathrubhumi.latestnews.rssfeed https://ift.tt/2LwqDLj
via IFTTT