Breaking

Saturday, May 2, 2020

മെയ് 17 വരെ എല്ലാ സോണുകളിലും രാജ്യവ്യാപകമായി ഈ നിയന്ത്രണങ്ങള്‍ തുടരും

ന്യൂഡൽഹി: കൊറോണ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക്ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്. രാജ്യത്തെ ജില്ലകളെ മൂന്ന് സോണുകളായി തിരിച്ച് ഇത്തവണ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയിട്ടുണ്ട്. ഗ്രീൻ, ഓറഞ്ച് സോണുകളിൽ നിയന്ത്രണങ്ങളോടെ തന്നെ ഏകദേശം എല്ലാ ബിസിനസുകളും തുടങ്ങാമെങ്കിൽ റെഡ് സോണിൽ അവശ്യസേവനങ്ങൾക്ക് മാത്രമാണ് അനുമതി. അതേ സമയം എല്ലാ സോണുകളിലും രാജ്യവ്യാപകമായി ചില നിയന്ത്രണങ്ങൾ മെയ് 17 വരെ നിലനിർത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. താഴെ പറയുന്ന കാര്യങ്ങൾ ഗ്രീൺ,ഓറഞ്ച്,റെഡ് സോണുകളിൽ ബാധകമാണ്. എല്ലാ ആഭ്യന്തര-അന്താരാഷ്ട്ര വിമാന സർവീസുകളും നിരോധിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോട് കൂടി എയർ ആംബുലൻസ്, മറ്റു മെഡിക്കൽ ആവശ്യങ്ങൾക്കുള്ള വിമാനസർവീസുകൾ എന്നിവക്ക് ഇളവ്. സുരക്ഷാ ആവശ്യങ്ങൾക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെയുമല്ലാത്ത എല്ലാ ട്രെയിൻ യാത്രകൾക്കും വിലക്ക്. അന്തർസംസ്ഥാന ബസ് സർവീസുകൾക്ക് വിലക്ക്. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയുണ്ടെങ്കിൽ ആവാം. മെട്രോ റെയിൽ സർവീസുകൾക്ക് വിലക്ക് മെഡിക്കൽ ആവശ്യങ്ങൾക്കോ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെ അല്ലാതെയുള്ള വ്യക്തികളുടെ അന്തർസംസ്ഥാന യാത്രക്ക് നിരോധനം. സ്കൂളുകൾ, കോളേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്രെയിനിങ്-കോച്ചിങ് സെന്ററുകൾ തുടങ്ങിയവയെല്ലാം അടച്ചിടണം. ഓൺലൈൻ ക്ലാസുകൾക്ക് അനുമതി. സിനിമാ തിയേറ്ററുകൾ, ഷോപ്പിങ് മാളുകൾ, ജിംനേഷ്യം, സ്പോർട്സ് കോംപ്ലക്സ്കുകൾ, സ്വിമ്മിങ്പൂൾ, വിനോദ പാർക്കുകൾ, തിയേറ്റർ, ബാർ, ഓഡിറ്റോറിയം, അസംബ്ലി ഹാൾ, തുടങ്ങിയ സ്ഥലങ്ങൾ അടച്ചിടണം. എല്ലാ സാമൂഹിക/കായിക/ വിനോദ/ പഠന/ സാംസ്കാരിക/ മത ചടങ്ങുകൾക്കും നിരോധനം. പൊതുജനം കൂടുന്ന എല്ല മതസ്ഥാപനങ്ങളും സ്ഥലങ്ങളും അടച്ചിടണം. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ വൈകുന്നേരം ഏഴുമണി മുതൽ രാവിലെ ഏഴുമണി വരെ പുറത്തിറങ്ങരുത് 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ, ഗർഭിണികൾ, ഗുരുതരരോഗങ്ങളുള്ളവർ,10 വയസ്സിന് താഴെയുള്ളവർ എന്നീ വിഭാഗക്കാർ ആശുപത്രി ആവശ്യങ്ങൾ പോലെയുള്ള അടിയന്തരകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്. നിർദേശം എല്ലാ സോണുകൾക്കും ബാധകം. Content Highlights:Coronavirus Lockdown-List of activities prohibited across country


from mathrubhumi.latestnews.rssfeed https://ift.tt/2xvddvE
via IFTTT