Breaking

Saturday, May 2, 2020

കോവിഡ്19 രോഗികള്‍ക്ക് റെംഡെസിവിര്‍ നല്‍കുന്നതിന് യുഎസ് അടിയന്തര അംഗീകാരം നല്‍കി

വാഷിങ്ടൺ: കോവിഡിനെതിരായ അടിയന്തര ഉപയോഗത്തിനായി പരീക്ഷിച്ചറിഞ്ഞ റെംഡെസിവിർ മരുന്നിന് യുഎസ് അംഗീകാരം നൽകിയതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ആന്റിവൈറൽ മരുന്നായ റെംഡെസിറിന്റെ ക്ലിനിക്കൽ പരിശോധനയിൽ കൊറോണ രോഗികൾ വേഗത്തിൽ സുഖം പ്രാപിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് ഇതിന് അടിയന്തര അംഗീകാരം നൽകിയിരിക്കുന്നത്. ആദ്യമായിട്ടാണ് ഒരു മരുന്ന് കോവിഡിനെതിരെ ഗുണം ലഭിക്കുന്നതായി തെളിയിക്കപ്പെട്ടിരിക്കുന്നത്. ഇത് ശരിക്കും പ്രതീക്ഷ നൽകുന്ന സാഹചര്യമാണ് വൈറ്റ്ഹൗസിൽ മാധ്യമങ്ങളോട് ട്രംപ് പറഞ്ഞു. യുഎസ് കമ്പനിയായ ഗിലെയാദ് നിർമ്മിച്ചതാണ് റെംഡെസിവിർ. ഗിലെയാദിന്റെ സി.ഇ.ഒ ഡാനിയേൽ ഓഡേയും ട്രംപിനൊപ്പം ചേർന്നു. 15 ദശലക്ഷം ഡോസുകൾ സൗജന്യമായി നൽകുമെന്ന് ഗിലെയാദ് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കുത്തിവെയ്പ്പ് വഴിയാണ് റെംഡെസിവിർ രോഗികളിലെത്തിക്കുക. ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ചേർന്ന ചില രോഗികൾക്ക് ഇതിനകം തന്നെ മരുന്ന് ലഭ്യമാക്കിയിരുന്നു. അംഗീകാരം ലഭിച്ചതോടെ മുതിർന്നവരിലും കുട്ടികളിലുമടക്കം ഇതിനി യുഎസിൽ വ്യാപകമായി ഉപയോഗിക്കും. യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഡിസീസ് (എൻ.ഐ.എ.ഐ.ഡി) റെംഡെസിവിർ ആയിരത്തിലകം പേരിൽ പരീക്ഷിച്ച് ഫലം ലഭിച്ചതായി ബുധനാഴ്ച അറിയിച്ചിരുന്നു. മരുന്ന് പരീക്ഷിച്ച ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ സാധാരണ രോഗികളെക്കാൾ വേഗത്തിൽ സുഖം പ്രാപിച്ചുവെന്ന് എൻ.ഐ.എ.ഐ.ഡി കണ്ടെത്തുകയുണ്ടായി. 31 ശതമാനം വേഗത്തിൽ രോഗികൾ രോഗത്തിൽ നിന്ന് മുക്തി നേടുന്നുണ്ടെന്നും കണ്ടെത്തി. Content Highlights:US Issues Emergency Approval For Remdesivir For COVID-19 Patients


from mathrubhumi.latestnews.rssfeed https://ift.tt/2YtNoaf
via IFTTT