Breaking

Wednesday, August 29, 2018

കാ​ഷ്മീ​രി​ലെ ഏ​റ്റു​മു​ട്ട​ലി​ല്‍ ര​ണ്ട് ഹി​സ്ബു​ള്‍ മു​ജാ​ഹി​ദീ​ന്‍ ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ അ​ന​ന്ദ്നാ​ഗി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ര​ണ്ട് ഹി​സ്ബു​ള്‍ മു​ജാ​ഹി​ദീ​ന്‍ ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. ഹി​സ്ബു​ള്‍ മു​ജാ​ഹി​ദീ​നി​ലെ ഉ​യ​ര്‍​ന്ന ക​മാ​ന്‍​ഡ​ര്‍​മാ​രാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് സൈ​നി​ക വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് പ്ര​ദേ​ശ​ത്ത് സൈ​നി​ക​രും ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.​

വീ​ടി​നു​ള്ളി​ല്‍ ഒ​ളി​ച്ചി​രു​ന്ന ഭീ​ക​ര​ര്‍ സൈ​ന്യ​ത്തി​നു​നേ​രെ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യ​ത്തെ കു​റി​ച്ച്‌ സു​ര​ക്ഷാ​സേ​ന​യ്ക്കു സൂ​ച​ന ല​ഭി​ച്ചതിനെ തു​ട​ര്‍​ന്ന്  സേ​ന തെ​ര​ച്ചി​ല്‍ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഭീ​ക​ര​ര്‍ വെ​ടി​യു​തി​ര്‍​ത്ത​ത്. പ്ര​ദേ​ശ​ത്തെ ഏ​റ്റു​മു​ട്ട​ല്‍ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. മേ​ഖ​ല​യി​ലെ ഇ​ന്‍റ​ര്‍​നെ​റ്റ് ബ​ന്ധം വി​ച്ഛേ​ദി​ച്ചി​ട്ടു​ണ്ട്.



from Anweshanam | The Latest News From India https://ift.tt/2PiLul9
via IFTTT