Breaking

Friday, June 21, 2019

ആമസോൺ യു.എ.ഇ. വിപണി തുറന്നു

കൊച്ചി:മുൻനിര ഓൺലൈൻ വിപണന കമ്പനിയായ ആമസോണിന്റെ യു.എ.ഇ. വിപണിയായ ആമസോൺ ഡോട്ട് എ.ഇ. തുറന്നു. ഇന്ത്യയിൽനിന്നുള്ള ഇ-കൊമേഴ്സ് കയറ്റുമതി 500 കോടി ഡോളർ ആക്കുക എന്ന ലക്ഷ്യമിട്ടാണ് ആമസോൺ ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നത്. ഈ പുതിയ വിപണി കൂടി തുറന്നതോടെ ഇന്ത്യയിൽ നിന്നുള്ള ചെറുകിട-ഇടത്തരം ഉത്പാദകർക്കോ ബ്രാൻഡുകൾക്കോ അവരുടെ മെയ്ഡ് ഇൻ ഇന്ത്യ ഉത്പന്നങ്ങൾ എമിറേറ്റ്സ് രാജ്യങ്ങളിൽ വൻ തോതിൽ വിറ്റഴിക്കാൻ സാധിക്കും. കൂടാതെ ആമസോൺ വഴി വിപണനം നടത്തുന്ന മെയ്ഡ് ഇൻ ഇന്ത്യ ഉത്പന്നങ്ങൾക്ക് 180 രാജ്യങ്ങളിലെ 12 ആമസോൺ വിപണികളിലൂടെ 300 ദശലക്ഷത്തിലധികം ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്താനാകും. ആമസോണും സൂക്കും ചേർന്നാണ് യു.എ.ഇ.യിലെ ഉപഭോക്താക്കൾക്കായി പുതിയ വിപണി തുറന്നത്.


from mathrubhumi.latestnews.rssfeed http://bit.ly/2x6EEbh
via IFTTT