Breaking

Friday, June 21, 2019

യുറഗ്വായെ സമനിലയില്‍ പിടിച്ച് ജപ്പാന്‍

ബ്രസീലിയ:കോപ്പ അമേരിക്ക ഫുട്ബോളിൽ യുറഗ്വായെ സമനിലയിൽ പിടിച്ച് ഏഷ്യൻ ശക്തികളായ ജപ്പാൻ. ഇരുടീമുകളും രണ്ടു ഗോളുകൾ വീതം നേടി. 25-ാം മിനിറ്റിൽ കൊജി മിയോഷിയിലൂടെ ജപ്പാനാണ് ലീഡെടുത്തത്. എന്നാൽ 32-ാം മിനിറ്റിൽ യുറഗ്വായ്ക്ക് ഒരു പെനാൽറ്റി ലഭിച്ചു. പെനാൽറ്റിയെടുത്ത സുവാരസിന് ലക്ഷ്യം തെറ്റിയില്ല. യുറഗ്വായ് ജപ്പാനെ ഒപ്പം പിടിച്ചു. പിന്നീട് 59-ാം മിനിറ്റിൽ ജപ്പാൻ വീണ്ടും ലീഡെടുത്തു. മിയോഷി തന്നെയായിരുന്നു ഗോൾ സ്കോറർ. പക്ഷേ ആ ഗോളിന് ഏഴ് മിനിറ്റേ ആയുസുണ്ടായിരുന്നുള്ളു. 66-ാം മിനിറ്റിൽ ജോസ് ഗിമ്മെൻസിലൂടെ യുറഗ്വായ് സമനില ഗോൾ നേടി. രണ്ട് മത്സരങ്ങളിൽ നിന്ന് ഒന്നുവീതം ജയവും സമനിലയുമായി യുറഗ്വായ് ഗ്രൂപ്പ് സിയിൽ ഒന്നാമതാണ്. ഒരു പോയിന്റുള്ള ജപ്പാൻ മൂന്നാം സ്ഥാനത്താണ്. ആദ്യ മത്സരത്തിൽ ജപ്പാൻ തോറ്റിരുന്നു. Content Highlights: Copa America Football Uruguay vs Japan


from mathrubhumi.latestnews.rssfeed http://bit.ly/2Y7XvPe
via IFTTT