ബെംഗളൂരു: ബെംഗളൂരുവിന്റെ വിവിധഭാഗങ്ങളിലുള്ളവർ ബുധനാഴ്ച കേട്ട അജ്ഞാത ശബ്ദം ഇന്ത്യൻ വ്യോമസേനയുടെ സൂപ്പർ സോണിക് വിമാനത്തിന്റേതാണെന്ന് സ്ഥിരീകരിച്ചു. ഇന്ത്യൻ വ്യോമസേനയുടെ വിമാനം പതിവ് പരീക്ഷണ പറക്കലിലാണെന്നും നഗരപരിധിക്ക് പുറത്ത് അനുവദിച്ച വ്യോമാതിർത്തിയിൽ പറക്കുകയാണെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ ബെംഗളൂരു ഡിവിഷൻ ട്വീറ്റ് ചെയ്തു. വിമാനം 36,000 മുതൽ 40,000 അടി വരെ ഉയരത്തിൽ സോണിക്കിൽ നിന്ന് സബ്സോണിക് വേഗതയിലേക്ക് മാറുമ്പോഴാണ്സോണിക് ബൂം കേൾക്കുന്നതെന്ന് ബെംഗളൂരുവിലെ പ്രതിരോധ മന്ത്രാലയത്തിന്റെ പിആർഒ വിശദീകരിച്ചു. 65 മുതൽ 80 കിലോമീറ്റർ വരെ അകലത്തിൽ വിമാനം പറക്കുമ്പോഴും ഇത്തരം ശബ്ദം അനുഭവപ്പെടുമെന്നും ട്വിറ്ററിൽ അവർ കുറിച്ചു. ബുധനാഴ്ച ഉച്ചയ്ക്കു ശേഷമാണ് ബെംഗളൂരുവിന്റെ വിവിധഭാഗങ്ങളിലുള്ളവർ അജ്ഞാതമായ ശബ്ദം കേട്ടത്. ദേവനഹള്ളിയിലെ ബെംഗളൂരു വിമാനത്താവളം മുതൽ 54 കിലോ മീറ്റർ അകലെയുള്ള ഇലക്ട്രോണിക് സിറ്റി വരെ ശബ്ദം കേട്ടുവെന്നാണ് റിപ്പോർട്ടുകൾ. കിഴക്കൻ ബെംഗളൂരുവിലെ കല്യാൺ നഗറിലും സെൻട്രൽ ബെംഗളൂരുവിലെ എം.ജി.റോഡിലും സമീപ പ്രദേശങ്ങളായ മറാത്തഹള്ളി,വൈറ്റ്ഫീൽഡ്,സർജപുർ,ഹെബ്ബഗോഡി തുടങ്ങിയ പ്രദേശങ്ങളിലുള്ളവരും ശബ്ദം കേട്ടിരുന്നു. #Update It was a routine IAF Test Flight involving a supersonic profile which took off from Bluru Airport and flew in the allotted airspace well outside City limits. The aircraft was of Aircraft Systems and Testing Establishment (ASTE) @IAF_MCC @SpokespersonMoD — PRO Bengaluru, Ministry of Defence (@Prodef_blr) May 20, 2020 Content Highlights: Test flight of IAF fighter jet triggers sonic boom in Bengaluru
from mathrubhumi.latestnews.rssfeed https://ift.tt/36gxiTg
via
IFTTT