Breaking

Thursday, May 21, 2020

കോവിഡ്: ഒരു ലക്ഷം രൂപ വരുമാനമുണ്ടായിരുന്ന ടെക്കികളും അധ്യാപകരും തൊഴിലുറപ്പ് പണിയിലേക്ക്‌

ഹൈദരാബാദ്: കോവിഡ് മൂലമുണ്ടായ ലോക്ക്ഡൗണിനെ തുടർന്ന്തെലങ്കാനയിൽ അധ്യാപകരും ടെക്കികളുമടക്കം ഒട്ടേറെ പേർ തൊഴിലുറപ്പ് തൊഴിലാളികളായി മാറുന്നു. കഴിഞ്ഞ മൂന്ന് മാസമായി ശമ്പളമില്ലാത്തിനാൽ ജീവിതം വഴിമുട്ടിയതിനെ തുടർന്നാണ് പലരും തൊഴിലുറപ്പിലേക്ക് കടന്നത്. എൻഡിടിവിയാണ് വാർത്ത പുറത്തു കൊണ്ടുവന്നത്. ചിരഞ്ജീവിയും ഭാര്യ പത്മയും അതിരാവിലെ ബൈക്കിൽ ജോലിസ്ഥലത്തേക്ക് പുറപ്പെട്ടു. ഇരുവരും അടുത്തിടെ വരെ അധ്യാപകരായിരുന്നു. 12 വർഷമായി സാമൂഹിക പാഠം അദ്ധ്യാപകനായ ചിരഞ്ജീവിക്ക്ബിരുദാനന്തര ബിരുദവും ബി.എഡുമുണ്ട്. പത്മ എംബിഎ നേടിയശേഷം പ്രൈമറി സ്കൂൾ അദ്ധ്യാപികയായി ജോലി ചെയ്യുകയായിരുന്നു. ഈ ദമ്പതിമാർ ഇന്ന് തൊഴിലുറപ്പ് തൊഴിലാളികളാണ്. അവർ സ്വമേധയായി തിരഞ്ഞെടുത്തതാണീ മേഖല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഭോംഗിർ-യാദാദ്രിയിലെ അവരുടെ ഗ്രാമത്തിനടുത്തുള്ള എംജിഎൻആർജിഎ വർക്ക് സൈറ്റിലാണ് അവർ തൊഴിലെടുക്കുന്നത്.കഴിഞ്ഞ രണ്ട് മാസമായി അവർക്ക് ശമ്പളമൊന്നുമില്ല, കൊറോണ വൈറസ് പകർച്ചവ്യാധികൾക്കിടയിൽ ഇനി എപ്പോൾ ശമ്പളം ലഭിക്കുമെന്ന കാര്യത്തിലും തീർച്ചയില്ല. ഞങ്ങൾ ഉണ്ടാക്കുന്ന 200-300 രൂപ കുറഞ്ഞത് കുടുംബത്തിന് പച്ചക്കറികൾ വാങ്ങാനെങ്കിലും ഞങ്ങളെ സഹായിക്കും. ചിരഞ്ജീവി പറയുന്നു. രണ്ട് കുട്ടികളും മാതാപിതാക്കളുമടക്കം ആറ് പേരുള്ളകുടുംബമാണ് അവരുടേത്. ശമ്പളമില്ലാത്തതിനാൽ അതിജീവിക്കാൻ കഴിയില്ലെന്ന് ദമ്പതിമാർ പറയുന്നു. പകർച്ചവ്യാധിയുടെയും ലോക്ക്ഡൗണിന്റെയും ആഘാതം എല്ലാ മേഖലയിലും അനുഭവപ്പെടുന്നുണ്ട്. അംഗീകാരമില്ലാത്ത 8,000 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അംഗീകാരമുള്ള 10,000 വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും രണ്ട് ലക്ഷം അധ്യാപകർക്ക് കഴിഞ്ഞ രണ്ട്-മൂന്ന് മാസമായി ശമ്പളം നൽകിയിട്ടില്ല. "സ്വകാര്യ സ്കൂൾ അധ്യാപകർക്ക് ഇത് അസാധാരണമല്ല.കാരണം മിക്ക ആളുകൾക്കും പ്രതിവർഷം 10 മാസം മാത്രമേ ശമ്പളം ലഭിക്കുകയുള്ളൂ. എന്നാൽ ഇത്തവണ ഞങ്ങൾക്ക് മാർച്ചിലും ശമ്പളം ലഭിച്ചില്ല."ജൂനിയർ കോളേജിലെ സുവോളജി അധ്യാപികയായ കൃഷ്ണ പറയുന്നു. "സ്വകാര്യ സ്കൂളുകളിലെ പ്രൈമറി സ്കൂൾ അധ്യാപകർക്ക് 5,000-10,000 രൂപവരെയേ ശമ്പളം ലഭിക്കാറുള്ളൂ. ഹൈസ്കൂൾ അധ്യാപകർക്ക് 20,000 രൂപ വരെയും പരിചയവും കഴിവുമുള്ള ജൂനിയർ കോളേജ് ലക്ചറർമാർക്ക് 25,000 രൂപ വരെയും ലഭിക്കും. ഇപ്പോൾ അതും ഇല്ലാതായിരിക്കുന്നു." ചിരഞ്ജീവി പറയുന്നു. മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ടെങ്കിലും അധികാരത്തിൽ വന്നതിനു ശേഷം ഒരിക്കലും സ്കൂൾ അധ്യാപകരെ നിയമിച്ചിട്ടില്ല. ശമ്പളം ലഭിക്കാത്തതിനു പുറമേ സ്വകാര്യ സ്കൂളുകളിലെയും കോളേജുകളിലെയും നിരവധി അധ്യാപകരെ പിരിച്ചുവിട്ടു. സ്കൂളുകൾ അടച്ചിരിക്കുന്നതിനാൽ അവ വീണ്ടും തുറക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ അവരിൽ കൂടുതൽ പേർ സ്വമേധയാ തൊഴിലുറപ്പ് തൊഴിലാളികളായി മാറുകയാണ്. ഇതേ ജോലിസ്ഥലത്ത് ഉയർന്ന യോഗ്യതയുള്ള മറ്റ് അദ്ധ്യാപകരുമുണ്ട്. ഇരട്ട പിഎച്ച്ഡി അധ്യാപകനായ രമേശിനെയും പി ടി സർ കൃഷ്ണയെയും പോലെ.രമേശിന്റെ മാതാപിതാക്കളും തൊഴിലുറപ്പിന് പോകുന്നവരാണ്. "ഇത്ര പഠിച്ചിട്ടും അവർ ചെയ്യുന്ന അതേ ജോലിയാണ് തങ്ങളും ഇപ്പോൾ ചെയ്യുന്നത്. ഇത്ര പഠിപ്പിച്ചിട്ടും ഞാനീ പണി ചെയ്യുന്നത് മാതാപിതാക്കൾക്കും വിഷമമുണ്ടാക്കുന്നു. പക്ഷെ മറ്റ് വഴികളില്ല."രമേശ് പറയുന്നു. സോഫ്റ്റ്വെയർ പ്രൊഫഷണലായ സ്വപ്ന പോലും ഏതാനും മാസം മുമ്പ് വരെ ഒരു ലക്ഷത്തിലധികം രൂപ സമ്പാദിച്ചിരുന്നു. ഇപ്പോൾഅവരും കൂലിത്തൊഴിലാളിയായി മാറി. "എനിക്ക്ബാങ്കിൽ നിക്ഷേപിച്ച കാശുണ്ട്. പക്ഷെ എത്രനാൾ ആ കാശ് കൊണ്ട് ജീവിക്കാനാവും. ലോകത്തിന്റെ ഭാവി തന്നെ അനിശ്ചിതത്വത്തിലാണ്. എന്റെ ഭർതൃമാതാവ് ജോലിക്ക് പോകുന്നു, അവരോടൊപ്പം ഞാനും പോകുന്നു, അതിനാൽ എനിക്ക് കുറച്ച് അധിക വരുമാനം നേടാൻ കഴിയും. ഒരു ജോലിയും ചെയ്യുന്നതിൽ എനിക്ക്ലജ്ജയില്ല. സോഫ്റ്റ്വെയർ എൻജിനീയറായതിനാൽ ഇത് ചെയ്യേണ്ടതില്ല എന്ന്ഞാനെന്തിന് ചിന്തിക്കണം. അതിജീവനത്തിന്റെ പ്രശ്നമാണിത്."അവർ പറയുന്നു Courtesy NDTV content highlights:in Telangana, Teachers and Techies Turn MGNREGA Labourers Amid Pandemic


from mathrubhumi.latestnews.rssfeed https://ift.tt/2zjsssh
via IFTTT