Breaking

Sunday, May 17, 2020

തട്ടിക്കൊണ്ടുപോയ 18മാസം പ്രായമുള്ള കുട്ടിക്ക് കോവിഡ്; പ്രതിയും കുടുംബവുമടക്കം 22പേര്‍ ക്വാറന്റീനില്‍

ഹൈദരാബാദ്: തട്ടിക്കൊണ്ടു പോകപ്പെട്ട 18 മാസം പ്രായമുള്ള കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. പോലീസ് രക്ഷപ്പെടുത്തിയ കുട്ടിയുമായി അടുത്തിടപഴകിയ 22 പേരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. പോലീസുകാരും മാധ്യമപ്രവർത്തകരും അടക്കമുള്ളവരെയാണ് ക്വാറന്റീനിൽ പ്രവേശിപ്പിച്ചത്. ഹൈദരാബാദിൽ ബുധനാഴ്ചയാണ് സംഭവം. നഗരത്തിലെ തെരുവോരത്ത് കഴിയുന്ന 22 വയസ്സുള്ള യുവതിയുടെ കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. താൻ ഉറങ്ങിക്കിടന്ന സമയത്ത് കുഞ്ഞിനെ കാണാതായെന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഒടുവിൽ പോലീസ് പ്രതിയെ പിടികൂടുകയും കുട്ടിയെ രക്ഷിക്കുകയും ചെയ്തു. സമീപത്തെ സിസിടിവി കാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് ഇബ്രാഹിം എന്നയാളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് മനസ്സിലാക്കി. പഴങ്ങൾ നൽകി പ്രലോഭിപ്പിച്ച് കുട്ടിയെ ഇയാൾ ഇരുചക്രവാഹനത്തിൽ കയറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു. തുടർന്ന് പോലീസ് ഇയാളെ പിടികൂടി. തനിക്കും ഭാര്യയ്ക്കും ജനിച്ച ആൺകുട്ടികളെല്ലാം മരിച്ചുപോയെന്നും ഒരു ആൺകുട്ടി വേണമെന്ന ആഗ്രഹംകൊണ്ടാണ് തെരുവോരത്തുനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. കുട്ടിയെ തിരികെ അമ്മയെ ഏൽപിച്ചെങ്കിലും ഇവർ മുഴുവൻസമയ മദ്യപാനിയാണെന്നും കുട്ടിയെ സംരക്ഷിക്കാനാവില്ലെന്നം വ്യക്തമായതിനെ തുടർന്ന് കുട്ടിയെ ശിശുക്ഷേമ സമിതിയെ ഏൽപിച്ചു. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് കട്ടിക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന് വ്യക്തമായത്. ഇതോടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ ആളും കുടുംബവും, കുട്ടിയുടെ അമ്മ, പോലീസുകാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവരോടൊക്കെ ക്വാറന്റീനിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് നിർദേശിക്കുകയായിരുന്നു. Content Highlights:Kidnapped Baby Rescued, Tests Coronavirus Positive, 22 Quarantined In Hyderabad


from mathrubhumi.latestnews.rssfeed https://ift.tt/2zN6FcE
via IFTTT