Breaking

Monday, October 7, 2019

ജോളിക്ക് മറ്റൊരു മരണത്തില്‍കൂടി പങ്കെന്ന് സംശയം; ക്രൈംബ്രാഞ്ച് മരിച്ചയാളുടെ വീട്ടിലെത്തി

കോഴിക്കോട്: കൂടാത്തായി കൊലപാതക പരമ്പരയിൽ അറസ്റ്റിലായ ജോളിക്ക് മറ്റൊരു മരണത്തിൽ കൂടി പങ്കുണ്ടെന്ന് സംശയം. കോഴിക്കോട് എൻ.ഐ.ടിക്കടുത്ത് മണ്ണിലേതിൽ വീട്ടിൽ രാമകൃഷ്ണന്റെ മരണമാണ് സംശയത്തിലാക്കിയിരിക്കുന്നത്. രാമകൃഷ്ണനിൽ നിന്ന് പണം തട്ടിയിട്ടുണ്ടെന്ന മകൻ രോഹിത്ത് നൽകിയ നൽകിയ പരാതിയിലാണ് ക്രൈബ്രാഞ്ച് മരണത്തെ സംബന്ധിച്ചും അന്വേഷിക്കുന്നത്. 55 ലക്ഷം രൂപയുടെ തട്ടിപ്പിന് രാമകൃഷ്ണൻ ഇരയായതായി രോഹിത് മൊഴി നൽകി. ക്രൈംബ്രാഞ്ച് സംഘം രാമകൃഷ്ണന്റെ വീട്ടിലെത്തി രോഹിത്തിന്റെയടക്കം മൊഴിയെടുത്തിട്ടുണ്ട്. ജോളിയും ബ്യൂട്ടി പാർലർ നടത്തുന്ന സുലേഖ എന്ന മറ്റൊരു സ്ത്രീക്കും രാമകൃഷ്ണനുമായി ബന്ധമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. പണം തട്ടിയിട്ടുണ്ടെന്ന രോഹിത്തിന്റെ പരാതിയിൽ ജോളിയിൽ നിന്ന് ക്രൈംബ്രാഞ്ച് വിവരങ്ങൾ തേടിയെന്നാണ് സൂചന. 2008-ലാണ് സ്വത്ത് വിറ്റ് പണം നഷ്ടമായതെന്നാണ് രോഹിത് ഉന്നയിക്കുന്നത്. അതേ സമയം പണം തട്ടിപ്പുമായി മാത്രമാണ് തങ്ങൾക്ക് പരാതിയെന്നും മരണത്തിൽ സംശയമില്ലെന്നുമാണ് ബന്ധുക്കൾ പറയുന്നത്.2008-ലാണ് രാമകൃഷ്ണൻ തട്ടിപ്പിനിരയായത്. 2016 മെയ് 16-നാണ് രാമകൃഷ്ണൻ മരിക്കുന്നത്. Content Highlights:Koodathai murders-jolly is suspected to be involved in yet another death-crime branch


from mathrubhumi.latestnews.rssfeed https://ift.tt/2oUkFfc
via IFTTT