Breaking

Monday, October 7, 2019

കോണ്‍ഗ്രസ്-ബിജെപി ബന്ധത്തിന് സിപിഎം തെളിവ് തന്നാല്‍ രാഷ്ട്രീയജീവിതം പുനഃപരിശോധിക്കും-മുല്ലപ്പള്ളി

തിരുവനന്തപുരം: കോൺഗ്രസ്-ബി ജെ പി ബന്ധത്തിന് സി പി എം തെളിവു നൽകിയാൽ തന്റെ രാഷ്ട്രീയജീവിതം പുനഃപരിശോധിക്കുമെന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കോന്നിയിൽ വിജയിച്ചാൽ അതിന്റെ ക്രെഡിറ്റ് വലിയൊരളവ് താങ്കൾക്കാണെന്നും പരാജയം സംഭവിച്ചു കഴിഞ്ഞാൽ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്നും അടൂർ പ്രകാശിനെ അറിയിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. വളരെ ആത്മാർഥമായാണ് അടൂർ പ്രകാശ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി ഡി ജെ എസ്അരൂരിൽ സി പി എമ്മിന് വോട്ട് മറിക്കാനുള്ള സാധ്യത മുൻകൂട്ടിക്കണ്ടാണ് യു ഡി എഫ് പ്രവർത്തിക്കുന്നതെന്നും മുല്ലപ്പള്ളി മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. ബി ഡി ജെ എസിനെ മുന്നണിയിലെടുക്കാൻ എന്തെങ്കിലും നീക്കം നടക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, അതു സംബന്ധിച്ച് ഇതുവരെ ഒരു ചർച്ചയും നടന്നിട്ടില്ലെന്നുംമുല്ലപ്പള്ളി പറഞ്ഞു. അമിത ആത്മവിശ്വാസം, പടലപ്പിണക്കം എന്നിവയാണ് പാലായിലെ പരാജയത്തിനു കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. content highlights:mullappally ramachandran on cpms allegation of congress-bjp alliance


from mathrubhumi.latestnews.rssfeed https://ift.tt/2LSZmUn
via IFTTT