മുസ്ലിംസ്ത്രീകളെ പള്ളിയിൽ പ്രവേശിക്കാനും പ്രാർഥിക്കാനും അനുവദിക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി വീണ്ടും നോട്ടീസയച്ചു. അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ്, കേന്ദ്ര വഖഫ് കൗൺസിൽ, മഹാരാഷ്ട്ര വഖഫ് ബോർഡ് എന്നിവയ്ക്കാണ് വീണ്ടും നോട്ടീസ് നൽകാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചത്. പുണെ സ്വദേശികളായ സുബേർ അഹമ്മദ് നസീർ, യാസ്മീൻ സുബേർ അഹമ്മദ് ദമ്പതിമാരുടെ ഹർജിയിലാണ് നടപടി. കേസ് ഡിസംബർ 13-നു വീണ്ടും പരിഗണിച്ചേക്കും. ആരാണു മുസ്ലിം സ്ത്രീകളെ പള്ളിയിൽ തടയുന്നതെന്നും അതിൽ ഭരണകൂടം എങ്ങനെയാണ് ഇടപെടേണ്ടതെന്നും മുൻപ് കേസ് പരിഗണിച്ചപ്പോൾ ഹർജിക്കാരോട് സുപ്രീംകോടതി ചോദിച്ചിരുന്നു. ശബരിമല സ്ത്രീപ്രവേശന വിധിയുള്ളതുകൊണ്ടുമാത്രമാണ് ഈ ഹർജി കേൾക്കാൻ തയ്യാറാവുന്നതെന്നും കോടതി വ്യക്തമാക്കി. കേന്ദ്ര നിയമമന്ത്രാലയം, ന്യൂനപക്ഷ മന്ത്രാലയം, ദേശീയ വനിതാ കമ്മിഷൻ എന്നിവയ്ക്കും നേരത്തേ നോട്ടീസയച്ചിരുന്നു. സമാനമായ ഹർജി കേരള ഹൈക്കോടതി നേരത്തേ തള്ളിയ കാര്യം കഴിഞ്ഞതവണ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഹിന്ദുസംഘടനയാണ് അവിടെ ഹർജി നൽകിയതെന്നും മുസ്ലിങ്ങൾ മുന്നോട്ടുവരട്ടെയെന്നാണ് കേരള ഹൈക്കോടതി പറഞ്ഞതെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടി. Content Highlights:Supreme Court Muslim women
from mathrubhumi.latestnews.rssfeed https://ift.tt/31MT8d9
via
IFTTT