ബെയ്ജിങ്: ഇന്ത്യയും ചൈനയും പരസ്പര വികസനമെന്ന ശരിയായ കാഴ്ച്ചപ്പാടുണ്ടാക്കുകയും പരസ്പര വിശ്വാസം ഊട്ടിയുറപ്പിക്കുകയും വേണമെന്ന്ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. എന്തൊക്കെ തന്നെയായാലും ഇന്ത്യയും ചൈനയും നല്ല അയൽക്കാരായി തുടരേണ്ടതുണ്ട്. പരസ്പര പൊരുത്തമുള്ള പങ്കാളികളായി കൈകോർത്തു മുന്നേറണ്ടതുണ്ടെന്നും ഷി ജിൻപിങ്പറഞ്ഞു. രണ്ട് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനു ശേഷം ചൈനയിലെത്തിയ ശേഷമായിരുന്നു ഷി ജിൻപിങ്ങിന്റെ പ്രതികരണം. വ്യാളിയും ആനയുമൊത്തുള്ള നൃത്തമാണ് ഇന്ത്യയുടെയും ചൈനയുടെയും മുന്നിലുള്ള വഴി. അതാണ് ഇരുരാജ്യങ്ങളുടെയും അവിടുത്തെ ജനങ്ങളുടെയും മൗലികമായ താത്പര്യം - ഇരുരാജ്യങ്ങളും പരസ്പരം സഹകരിക്കേണ്ടതിന്റെ പ്രധാന്യം പ്രതീകാത്മകമായി സൂചിപ്പിക്കുകയായിരുന്നു പ്രസിഡന്റ് ഷി ജിൻപിങ്. ഇരുരാജ്യങ്ങുടെയും വ്യത്യസ്തതകൾ ശരിയായ രീതിയിൽ കാണേണ്ടതുണ്ട്. ഉഭയകക്ഷി ബന്ധത്തിനായി അതിൽ നമ്മൾ വെള്ളം ചേർക്കരുത്. അതേ സമയം ആശയ വിനിമയത്തിലൂടെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്നും ഷി ജിൻപിങ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും താനും സുഹൃത്തുക്കളെപ്പോലെ ഹൃദയംകൊണ്ട് സംസാരിച്ചെന്ന് ചൈനീസ് ഷി ജിൻപിങ് കഴിഞ്ഞ ദിവസം. ഇന്ത്യ-ചൈന ഉന്നതതല ചർച്ചയിൽ പരാമർശിച്ചിരുന്നു. ചൈനീസ് സർക്കാരിന്റെ പ്രതിനിധികളോട് പ്രധാനമന്ത്രി മോദിയും ഇന്ത്യൻ സർക്കാരും തമിഴ്നാട്ടിലെ ജനങ്ങളും സൗഹാർദപരമായ സമീപനമാണ് പുലർത്തുന്നതെന്ന് മനസ്സിലായി. നിങ്ങളുടെ ആതിഥ്യമര്യാദ ഞങ്ങളെ വല്ലാതെ കീഴ്പ്പെടുത്തി. ഇക്കാര്യത്തിൽ എനിക്കും എന്റെ സഹപ്രവർത്തകർക്കും വലിയ സന്തോഷമുണ്ട്. ഒരിക്കലും മറക്കാനാവാത്ത അനുഭവമാണിത്- ഷി പറഞ്ഞു. അദ്ദേഹത്തിന്റെ ഓരോവാക്കും ചിരിയോടെ കേട്ടും ഇടയ്ക്കിടെ തലയാട്ടിയും പ്രധാനമന്ത്രി മോദിയും ഒപ്പമുണ്ടായിരുന്നു. content highlights:Dragon And Elephant Dance Correct Choice For China, India, says Xi Jinping
from mathrubhumi.latestnews.rssfeed https://ift.tt/32d9dK6
via
IFTTT