Breaking

Sunday, October 13, 2019

കൂടത്തായി കൊലപാതക പരമ്പര; അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത് പോലീസ് പരിശോധിക്കുന്നു

വടകര: കൂടത്തായി കൊലപാതക പരമ്പര കേസുകളുമായി ബന്ധപ്പെട്ട് ആരെങ്കിലും മനഃപൂർവം കഥകൾ പ്രചരിപ്പിക്കുന്നുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നു. പ്രധാന പ്രതിജോളിയുമായി ബന്ധപ്പെടുത്തിയാണ് ചില അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. ഇത് മറ്റെന്തോ ലക്ഷ്യംവച്ചാണോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. വളരെ കരുതലോടെയാണ് പോലീസ് ഈ കാര്യങ്ങളെ സമീപിക്കുന്നത്. ജോളിയുമായി ബന്ധപ്പെട്ട് പരസ്യപ്രതികരണം നടത്തുന്നവരെ പിന്നീട് പോലീസ് സമീപിച്ച് വിവരം തേടി. അന്വേഷണ സംഘത്തിന്റെ പരിധിയിലില്ലാത്ത ആളുകളെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതിന് പിന്നിൽ ആരാണെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. വളരെ പ്രമാദമായ കേസായതിനാൽ ഇത്തരം ഇടപെടലുകൾ നടത്തുന്നതിനെ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. കൂടത്തായിയിൽ പതിനാല് വർഷത്തിനുള്ളിൽ നടന്ന ആറ് കൊലപാതകങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്. ആറ് പ്രത്യേക കേസുകൾ രജിസ്റ്റർ ചെയ്ത് ഓരോന്നും ഓരോ ഡിവൈഎസ്പി മാരുടെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്. പല കാലഘട്ടത്തിൽ സയനൈഡ് നൽകിയാണ് ഇവരെയെല്ലാം കൊലപ്പെടുത്തിയത് എന്നാണ് മൊഴി. ഇത്രയേറെ സങ്കീർണമായ കേസിന്റെ അന്വേഷണം വഴി തെറ്റിക്കാൻ ആരെങ്കിലും മനപ്പൂർവം ശ്രമിക്കുന്നുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. Content highlights:Koodathai murder series; Police is to find all roots of rumors related to Jolly


from mathrubhumi.latestnews.rssfeed https://ift.tt/2oEpIQV
via IFTTT