ശ്രീനഗർ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ വീട്ടുതടങ്കലിലാക്കിയ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ നാഷണൽ കോൺഫറൻസ് നേതാക്കൾ ശ്രീനഗറിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ചു. നാഷണൽ കോൺഫറൻസ് ജമ്മു പ്രവിശ്യാ അധ്യക്ഷൻ ദേവേന്ദർ സിങ് റാണയുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് ഫാറൂഖ് അബ്ദുള്ളയെ സന്ദർശിച്ചത്. മകനും പാർട്ടി ഉപാധ്യക്ഷനുമായ ഒമർ അബ്ദുള്ള അദ്ദേഹത്തെ ഒറ്റയ്ക്ക് സന്ദർശിക്കും. ഗവർണർ സത്യപാൽ മാലിക് കഴിഞ്ഞ ദിവസമാണ് ഇവർക്ക് സന്ദർശനത്തിന് അനുമതി നൽകിയത്. 81-കാരനായ ഫാറൂഖ് അബ്ദുള്ളയെ അദ്ദേഹത്തിന്റെ ശ്രീനഗറിലെ വസതിയിലും മകൻ ഒമർ അബ്ദുള്ളയെ സ്റ്റേറ്റ് ഗസ്റ്റ് ഹൗസിലുമാണ് വീട്ടുതടങ്കലിലാക്കിയിട്ടുള്ളത്. Content Highlights:2 Months Into Detention, Abdullahs Meet Party Leaders In Srinagar
from mathrubhumi.latestnews.rssfeed https://ift.tt/2Vg91qY
via
IFTTT