Breaking

Sunday, October 6, 2019

'രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ല' - മുന്നണിമാറ്റ സാധ്യത തള്ളാതെ തുഷാര്‍

കൊച്ചി: മുന്നണി മാറ്റത്തിനുള്ള സാധ്യത തള്ളാതെ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യു.ഡി.എഫും എൽ.ഡി.എഫും ബി.ഡി.ജെ.എസിനെ സ്വീകരിക്കാൻ സന്തോഷമാണെന്ന് പറഞ്ഞിട്ടുണ്ട്. അതിൽ സന്തോഷമാണുള്ളത്. ഒന്നും തള്ളിക്കളയുന്നില്ല. എന്നാൽ, ഇന്ന് നിൽക്കുന്ന സംവിധാനവുമായി ശക്തമായി ഒരുമിച്ച് നിൽക്കുന്നു എന്നതാണ് സത്യാവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് മാറിനിന്ന് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടും ഇടപെടാൻ തയ്യാറാകാതെ ബിജെപി നേതൃത്വം അകലം പാലിക്കുന്നതിൽ ബിഡിജെഎസ് നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിനിടെയാണ്തുഷാറിന്റെ പ്രതികരണം. ബിഡിജെഎസ്സിനെ പാലായിലെ പ്രചാരണ പ്രവർത്തനങ്ങളിൽ അടുപ്പിച്ചില്ലെന്നാണ് ആരോപണം. തുഷാർ വെള്ളാപ്പള്ളി പാലായിൽ നാലിടങ്ങളിൽ പ്രചാരണത്തിന് എത്തിയെങ്കിലും തൊട്ടടുത്തുണ്ടായിരുന്ന സ്ഥാനാർഥി അവിടേക്ക് തിരിഞ്ഞു നോക്കിയില്ലെന്ന പരാതിയും ബിഡിജെഎസിനുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. Content Highlights:Thushar Vellappally BDJS Pala By election


from mathrubhumi.latestnews.rssfeed https://ift.tt/31RaXsw
via IFTTT