Breaking

Sunday, October 6, 2019

നിയന്ത്രണരേഖയിലെ നുഴഞ്ഞുകയറ്റ ശ്രമം ബിഎസ്എഫ് പരാജയപ്പെടുത്തി

ശ്രീനഗർ: ഇന്ത്യ-പാക് നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറാനുള്ള തീവ്രവാദികളുടെ ശ്രമം അതിർത്തി രക്ഷാ സേന പരാജയപ്പെടുത്തി. ജമ്മു കശ്മീരിലെ ബാരാമുള്ള മേഖലയിൽ ശനിയാഴ്ച രാത്രി 11.30ഓടെയാണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായതെന്ന് സൈനിക വക്താവ് വ്യക്തമാക്കി. അഞ്ച് നുഴഞ്ഞുകയറ്റക്കാർ നിയന്ത്രണ രേഖയിലെ നൗഗാമിൽ ഇന്ത്യൻ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അതിർത്തിരക്ഷാ സേനയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അതിർത്തിരക്ഷാ സേന ഷെല്ലിങ് നടത്തുകയും വെടിയുതിർക്കുകയും ചെയ്തു. തീവ്രവാദികൾ തിരികെ വെടിവെച്ചെങ്കിലും പിടിച്ചുനിൽക്കാനാവാതെ പിൻതിരിയുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഏതാനും ദിവസങ്ങൾക്കു മുൻപ് ബാരാമുള്ളയിൽ നുഴഞ്ഞുകയറ്റം തടയുന്നതിനിടെ രണ്ട് തീവ്രവാദികൾ വെടിയേറ്റു മരിച്ചിരുന്നു. നിയന്ത്രണരേഖയിലെ ഉറി സെക്ടറിലാണ് സംഭവം നടന്നത്. Content Highlights:BSF foils infiltration bid in Baramula near LoC


from mathrubhumi.latestnews.rssfeed https://ift.tt/2LPbeq5
via IFTTT