Breaking

Sunday, October 13, 2019

കൊല്ലത്ത് മകന്‍ അമ്മയെ കൊന്ന് കുഴിച്ചുമൂടി

കൊല്ലം: കൊല്ലത്ത് മകൻ അമ്മയെ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടി. ചെമ്മാമുക്ക് നീതി നഗറിൽ സാവിത്രി അമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സാവിത്രിയമ്മയുടെ മകൻ സുനിലിനെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിലെ കൂട്ടുപ്രതിയെന്ന് സംശയിക്കുന്ന സുനിലിന്റെ സുഹൃത്ത് കുട്ടൻ ഒളിവിലാണ്. അമ്മയെ കാണാനില്ലെന്ന മകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സെപ്റ്റംബർ 5നാണ് സാവിത്രിയമ്മയെ കാണാതാകുന്നത്. തുടർന്ന് സെപ്റ്റംബർ 12നാണ് സാവിത്രിയമ്മയുടെ മകൾ പോലീസിൽ പരാതി നൽകുന്നത്. രണ്ടര ലക്ഷം രൂപയ്ക്ക് വേണ്ടി വസ്തുവിന്റെ പ്രമാണം ആവശ്യപ്പെട്ട് മകൻ നിരന്തരമായി സാവിത്രിയമ്മയെ ഉപദ്രവിക്കാറുള്ളതായി മകൾ മാധ്യമങ്ങളോട് പറഞ്ഞു. മറ്റൊരു കൊലപാതകക്കേസിൽ പ്രതിയായ സുനിലിനെ ചോദ്യം ചെയ്തതിലൂടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. Content Highlights: man killed mother and buried in house premise


from mathrubhumi.latestnews.rssfeed https://ift.tt/2IM3zqH
via IFTTT