Breaking

Sunday, October 13, 2019

ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പ്; 14-കാരന്‍ പ്രഗ്നാനന്ദയ്ക്ക് കിരീടം

മുംബൈ: ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 18 ഓപ്പൺ വിഭാഗത്തിൽ ചെന്നൈ സ്വദേശിയായ 14-കാരൻ പ്രഗ്നാനന്ദയ്ക്ക് കിരീടം. മുംബൈയിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ 11-ാമത്തെയും അവസാനത്തെയും റൗണ്ടിൽ ജർമനിയുടെ വാലെന്റിൻ ബക്കിൾസിനോട് സമനില വഴങ്ങി ഒമ്പത് പോയന്റുകളോടെയാണ് പ്രഗ്നാനന്ദ സ്വർണ മെഡൽ കരസ്ഥമാക്കിയത്. ചാമ്പ്യൻഷിപ്പിൽ ആകെ ഏഴു മെഡലുകൾ ഇന്ത്യ സ്വന്തമാക്കി. നേരത്തെ തന്റെ 12-ാം വയസിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാൻഡ് മാസ്റ്റർ പദവി സ്വന്തമാക്കിയതാരമാണ് പ്രഗ്നാനന്ദ. ഇറ്റലിയിൽ നടന്ന ഗ്രെൻഡൈൻ ഓപ്പണിന്റെ അവസാന റൗണ്ടിലെത്തിയപ്പോഴാണ് പ്രഗ്നാനന്ദ ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്റർ എന്ന ബഹുമതിയും ഈ ചെന്നൈ സ്വദേശി സ്വന്തമാക്കി. Content Highlights: World Youth Chess Championship 2019 R Praggnanandhaa Wins Gold


from mathrubhumi.latestnews.rssfeed https://ift.tt/2MAhocV
via IFTTT