Breaking

Sunday, October 13, 2019

സംസ്ഥാന വ്യാപക റെയ്ഡ്‌; കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘം വലയിൽ

തിരുവനന്തപുരം: കുട്ടികളുടെ നഗ്ന ചിത്രങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ നടപടി. ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ നടത്തിയ മൂന്നാംഘട്ട റെയ്ഡിൽ 11 പേരെ അറസ്റ്റ് ചെയ്തു. 20 കേസുകളിലായാണ് അറസ്റ്റ്. ഇവരിൽ നിന്ന്മൊബൈൽ ഫോണുകളും ലാപ്ടോപുകളും പിടിച്ചെടുത്തു. കുട്ടികളുടെ നഗ്ന ചിത്രങ്ങൾ തേടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന രീതി നവ മാധ്യമങ്ങളിൽ സജീവമായത് പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനായി ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ സെബർസെല്ലിന്റെ സഹായത്തോടെ കേരള പോലീസ് ജനുവരി മുതലാണ് അന്വേഷണം ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി നടന്ന പരിശോധനയുടെമൂന്നാം ഘട്ടത്തിലാണ് ഇത്രയധികം പേരുടെ അറസ്റ്റ് ഒരുമിച്ച് രേഖപ്പെടുത്തുന്നത്. ശനിയാഴ്ച രാവിലെ മുതൽ രാത്രി വരെയാണ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തിയത്. ഏഴ് ജില്ലകളിലായി നടത്തിയ റെയ്ഡിലാണ് 11 പേരെ അറസ്റ്റ്ചെയ്തത്. ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി നടന്ന പരിശോധനയിൽഒരു വർഷത്തിനിടെ 37 പേരാണ് ഇതുവരെ അറസ്റ്റിലായത്. ഈ കേസിൽഇന്റർപോളിന്റെ സഹായവും പോലീസിന് ലഭിച്ചിരുന്നു. ടെലഗ്രാമിലെ ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് മാഫിയ സജീവമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചും അന്വേഷണംതുടരുകയാണ് . നിലവിൽ 126 പേർ ഇത്തരത്തിൽ നിരീക്ഷണത്തിലാണെന്നാണ്എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പറയുന്നത്. content highlights:mafia circulating nude pictures of kids arrested, statewide arrest


from mathrubhumi.latestnews.rssfeed https://ift.tt/35v3mSz
via IFTTT