Breaking

Sunday, October 13, 2019

പശ്ചിമ ബംഗാളില്‍ ബിജെപി നേതാവ് വെടിയേറ്റു മരിച്ചു

കൊൽക്കത്ത:പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ പ്രാദേശിക ബിജെപി നേതാവിനെ അജ്ഞാതർ വെടിവെച്ചു കൊന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഹരലാല ദേബ്നാഥാണ് കൊല്ലപ്പെട്ടത്. പലചരക്ക് കടയ്ക്ക് മുന്നിൽ വെച്ചാണ്ദേബ്നാഥിന്വെടിയേറ്റത്. ഭാര്യയ്ക്കൊപ്പം രാത്രി കട അടച്ച് വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുമ്പോൾ കടയിലെത്തിയ രണ്ട് പേർ പലഹാരംആവശ്യപ്പെട്ടു. രണ്ട് പാക്കറ്റ് വാങ്ങിയ ശേഷം തോക്കെടുത്ത് നിറയൊഴിക്കുകയായിരുന്നു. ഉടൻ തന്നെ അടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരിച്ചു. തൃണമൂൽ കോൺഗ്രസാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. Content Highlights:Police said that further investigation is underway in the matter


from mathrubhumi.latestnews.rssfeed https://ift.tt/32lPRCZ
via IFTTT