ദുബായ്: വിശാഖപട്ടണത്ത് നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെ ഐ.സി.സി റാങ്കിങ്ങിലും കുതിപ്പുമായി സ്പിൻ ബൗളർ ആർ.അശ്വിൻ. ടെസ്റ്റ് റാങ്കിങ്ങിലെ ബൗളർമാരുടെ പട്ടികയിൽ ആദ്യ പത്തിനുള്ളിൽ അശ്വിൻ തിരിച്ചെത്തി. ദക്ഷിണാഫ്രിക്കയ്ക്കെതിരേ എട്ടു വിക്കറ്റാണ് അശ്വിൻ വീഴ്ത്തിയത്. ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 350 വിക്കറ്റ് നേടിയ മുരളീധരന്റൈ റെക്കോഡിനൊപ്പമെത്താനും അശ്വിന് കഴിഞ്ഞിരുന്നു. രണ്ടാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി രണ്ട് സ്ഥാനം മെച്ചപ്പെടുത്തി 16-ാം റാങ്കിലെത്തി. ഓൾറൗണ്ടർമാരുടെ പട്ടികയിൽ രവീന്ദ്ര ജഡേജ രണ്ടാം സ്ഥാനത്തേക്കുയർന്നു. വിശാഖപട്ടണത്ത് 70 റൺസും ആറു വിക്കറ്റും ജഡേജ നേടിയിരുന്നു. അതേസമയം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്ക് തിരിച്ചടിയേറ്റു. ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ കോലിയുടെ റാങ്കിങ് പോയിന്റ് 900-ത്തിന് താഴെയെത്തി. 899 ആണ് കോലിയുടെ ഇപ്പോഴത്തെ പോയിന്റ്. അതേസമയം ഓപ്പണറായി അരങ്ങേറി മികച്ച പ്രകടനം പുറത്തെടുത്ത രോഹിത് ശർമ്മ റാങ്കിങ്ങിൽ വൻ മുന്നേറ്റം നടത്തി. 36 റാങ്ക് മെച്ചപ്പെടുത്തി രോഹിത് 17-ാം സ്ഥാനത്തേക്കുയർന്നു. Content Highlights: ICC Test Ranking Cricket Virat Kohli R Ashwin
from mathrubhumi.latestnews.rssfeed https://ift.tt/2OuOFZS
via
IFTTT