Breaking

Tuesday, October 8, 2019

സ്മിത്തും വാര്‍ണറും ഓസ്‌ട്രേലിയയുടെ ട്വന്റി-20 ടീമില്‍ തിരിച്ചെത്തി

സിഡ്നി: ഓസ്ട്രേലിയയുടെ ട്വന്റി-20 ടീമിൽ ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും തിരിച്ചെത്തി. പാകിസ്താനും ശ്രീലങ്കയ്ക്കുമെതിരായ പരമ്പരയ്ക്കുള്ള ട്വന്റി-20 ടീമിലാണ് ഇരുവരും ഇടം നേടിയത്. അടുത്ത വർഷം സ്വന്തം മണ്ണിൽ നടക്കുന്ന ലോകകപ്പ് കൂടി മുൻനിർത്തിയാണ് ഇരുവരേയും തിരിച്ചുവിളിച്ചത്. 2016-ന് ശേഷം ആദ്യമായാണ് സ്റ്റീവ് സ്മിത്ത് ട്വന്റി-20 മത്സരം കളിക്കാൻ പോകുന്നത്. പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് വാർണറും സ്മിത്തും വിലക്ക് നേരിട്ടിരുന്നു. പിന്നീട് ആഷസ് ടെസ്റ്റിലൂടെയാണ് തിരിച്ചെത്തിയത്. ആഷസിൽ സ്മിത്ത് മികച്ച ഫോം പുറത്തെടുക്കുകയും ചെയ്തു. നാല് മത്സരങ്ങളിൽ നിന്ന് 774 റൺസ് നേടി. ഓസ്ട്രേലിയക്കായി ട്വന്റി-20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് ഡേവിഡ് വാർണർ. ഐ.പി.എല്ലിൽ 692 റൺസും ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിൽ 647 റൺസും വാർണറുടെ അക്കൗണ്ടിലുണ്ട്. ആരോൺ ഫിഞ്ചാണ് ഓസീസ് ടീമിന്റെ ക്യാപ്റ്റൻ. ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിൻസിനെ ഒഴിവാക്കിയപ്പോൾ നഥാൻ ലിയോണിനെ മറികടന്ന് ആഷ്ടൺ ടർണർക്ക് ഓസീസ് അവസരം നൽകി. ഒക്ടോബർ27-ന് തുടങ്ങുന്ന പരമ്പരയിൽ ശ്രീലങ്ക മൂന്നു ട്വന്റി-20 മത്സരങ്ങൾ കളിക്കും. അതിനുശേഷമാണ് പാകിസ്താനെതിരേയുള്ള ഓസ്ട്രേലിയയുടെ ട്വന്റി-20 പരമ്പര. നവംബർ അഞ്ചിന് പാകിസ്താനെതിരായ ആദ്യ മത്സരം നടക്കും. Content Highlights: Steve Smith, David Warner in Australia T20 squad for Sri Lanka Pakistan series


from mathrubhumi.latestnews.rssfeed https://ift.tt/2p5fZTu
via IFTTT