Breaking

Tuesday, October 8, 2019

ദേഹാസ്വാസ്ഥ്യം; ജോളിയെ ആശുപത്രിയിലെത്തിച്ചു

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ തേടി. ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്നാണ് ജയിലധികൃതർ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജയിലിൽ ഇവർ ആത്മഹത്യാ പ്രവണത കാണിക്കുന്നതായും അധികൃതർ പറഞ്ഞു.വയറുവേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടുവെന്ന് ജോളി പരാതിപ്പെട്ടതു പ്രകാരമാണ് ജയിൽ അധികൃതർ ഇവരെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ജോളി. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജയിലിൽ ജോളിക്കായി പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിരുന്നു.പരിശോധനക്ക് ശേഷം ജോളിയെ തിരികെ ജയിലിലേക്ക് കൊണ്ടുപോയി. Content highlights:Jolly, prime accused of Koodathai serial murder hospitalized


from mathrubhumi.latestnews.rssfeed https://ift.tt/33e5In4
via IFTTT