Breaking

Sunday, October 6, 2019

ലങ്കയ്‌ക്കെതിരേ ഹാട്രിക്; ലോക റെക്കോഡുമായി പാകിസ്താന്റെ യുവ ബൗളര്‍

കറാച്ചി: ക്രിക്കറ്റിൽ പുതിയ ലോക റെക്കോഡുമായി പാകിസ്താന്റെ യുവതാരം മുഹമ്മദ് ഹസ്നൈൻ. ട്വന്റി-20 ക്രിക്കറ്റിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡാണ് ഹസ്നൈൻ സ്വന്തമാക്കിയത്. ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി-20യിലായിരുന്നു ഹസ്നൈന്റെ പ്രകടനം. അഫ്ഗാനിസ്താന്റെ റാഷിദ് ഖാനെയാണ് പാക് പേസ് ബൗളർ പിന്നിലാക്കിയത്. ഹാട്രിക് നേടുമ്പോൾ റാഷിദിന്റെ പ്രായം ഇരുപത് ആയിരുന്നു. റാഷിദിനേക്കാൾ ഒരു വയസ് കുറവാണ് ഹസ്നൈന്. ഭാനുര രാജപക്സെ (32), ദസുൻ ഷനാക (17), ശെഹാൻ ജയസൂര്യ (2) എന്നിവരുടെ വിക്കറ്റുകളാണ് പാക് താരം വീഴ്ത്തിയത്. തന്റെ രണ്ടാം അന്താരാഷ്ട്ര ട്വന്റി-20 മത്സരത്തിൽ തന്നെ ഹാട്രിക് നേട്ടത്തിലെത്താനും ഹസ്നൈന് കഴിഞ്ഞു. നാല് ഓവറിൽ 37 റൺസ് വിട്ടുകൊടുത്ത് ആകെ മൂന്നു വിക്കറ്റാണ് താരം വീഴ്ത്തിയത്. മത്സരത്തിൽ പാകിസ്താൻ തോൽക്കുകയും ചെയ്തു. 64 റൺസിനാണ് ലങ്കയുടെ യുവനിര പാകിസ്താനെ പരാജയപ്പെടുത്തിയത്. Content Highlights: Pakistan teenager Mohammad Hasnain creates world record with hat trick against Sri Lanka


from mathrubhumi.latestnews.rssfeed https://ift.tt/338lnUN
via IFTTT