Breaking

Sunday, October 6, 2019

അന്വേഷണം നടത്തിയിരുന്നെങ്കില്‍ തുടര്‍മരണങ്ങൾ ഉണ്ടാകില്ലായിരുന്നു;ലോക്കല്‍ പോലീസിനെതിരേ നാട്ടുകാർ

കോഴിക്കോട്: കൂടത്തായിയിൽ ആറ് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽലോക്കൽ പോലീസിന് വീഴ്ചപറ്റിയെന്ന്നാട്ടുകാർ. മൂന്നാമതായി നടന്ന റോയിയുടെ മരണത്തിൽ കൃത്യമായ അന്വേഷണം നടത്തിയിരുന്നെങ്കിൽ തുടർമരണങ്ങൾഉണ്ടാകില്ലായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു പൊന്നാമാറ്റം വീട്ടുകാരെയും ജോളിയെയും അറിയുന്ന നാട്ടുകാർ. ഷാജുവിന് സ്വന്തം ഭാര്യയും കുഞ്ഞും മരിച്ചത് സംശയാസ്പദമായി തോന്നിയിട്ടില്ല എന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും വീട്ടിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് കടലാസ്സുകൾ പലതും ചാക്കിൽ കെട്ടിയാണ് ഷാജു പോയതെന്നും നാട്ടുകാരിലൊരാൾമാതൃഭൂമി ന്യൂസിനോട് പറഞ്ഞു. നാട്ടിലും നാട്ടുകാർക്കും പ്രിയങ്കരിയായ സ്ത്രീയാണ് ജോളി. ടീച്ചറെ എന്ന് വിളിച്ച് വളരെ ബഹുമാനത്തോടെയാണ് ഞങ്ങളെല്ലാം അവരോട്പെരുമാറിയത്. ടീച്ചറെ എന്ന് വിളിച്ചാൽ വിളി കേൾക്കുമായിരുന്നു അവർ. എന്നാൽ അവർടീച്ചറല്ല എന്ന് ഇന്നലെയാണ് ഞങ്ങൾ അറിഞ്ഞത്. അത് ഞെട്ടിച്ചെന്നും നാട്ടുകാരിലൊരാൽ പ്രതികരിച്ചു. content highlights:Common people and neighbours reaction on Koodathai deaths, local police failure in case


from mathrubhumi.latestnews.rssfeed https://ift.tt/31WwXCs
via IFTTT