തിരുവനന്തപുരം: കുമ്മനം രാജശേഖരനെതിരായ വിമർശനത്തിൽ കുമ്മനടി പ്രയോഗം നടത്തിയത് അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കുമ്മനം ആരോപിച്ച മറ്റു ആരോപണങ്ങൾക്ക് മറുപടി പറയാനില്ലെന്നും പ്രളയകാലത്ത് കുമ്മനവും കെ.മുരളീധരനും എവിടെയായിരുന്നുവെന്നും കടകംപള്ളി ചോദിച്ചു. തന്റെ പരാമർശത്തിൽ കുമ്മനത്തിന് വ്യക്തിപരമായ വേദനയുണ്ടാക്കിയിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു. കഴിഞ്ഞ പ്രളയകാലത്തൊന്നും ഇവരെ ആരേയും കണ്ടിരുന്നില്ല. വട്ടിയൂർകാവിലെ ബിജെപിയുടേയും യുഡിഎഫിന്റെ സ്ഥാനാർഥിയേയും എവിടേയും കണ്ടിട്ടില്ല. പ്രളയകാലത്ത് ജനങ്ങൾ കണ്ടത് വി.കെ.പ്രശാന്തിനെ മാത്രമാണ്. ഞങ്ങളെ ആക്ഷേപിക്കാൻ നടക്കുന്നതിനേക്കാൾ ബിജെപിയുടെ വോട്ട് പിടിക്കാൻ നടക്കുകയാണ് കുമ്മനത്തിന് ഇപ്പോൾ നല്ലത്. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് പറഞ്ഞിട്ട് കാര്യമില്ലെന്നും കടകംപള്ളി പറഞ്ഞു. Content Highlights:kummanam rajasekharan-kadakampally surendran-by election
from mathrubhumi.latestnews.rssfeed https://ift.tt/2ViFvkr
via
IFTTT