എത്ര ചെറിയ നിയമലംഘനമാണെങ്കിലും യാതൊരു വിട്ടുവീഴചയും ചെയ്യാത്ത വിഭാഗമാണ് ട്രാൻസ്പോർട്ട് ഓഫീസർമാരും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും. എന്നാൽ, ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ സീറ്റ് ബെൽറ്റ് ഇടാതിരുന്ന ആർടിഒയ്ക്ക് വാഹനം തടഞ്ഞ് പിഴയിട്ടിരിക്കുകയാണ് നാട്ടുകാർ. ഉത്തർപ്രദേശിലെ പിൽഭിത്തിലാണ് സംഭവം നടന്നത്. അസിസ്റ്റന്റ് റീജിണൽ ട്രാൻസ്പോർട്ട് ഓഫീസറായ അമിതാഭ് റായി തന്റെ ഔദ്യോഗിക വാഹനത്തിൽ സീറ്റ് ബെൽറ്റ് ഇടാതെ യാത്രചെയ്യവെയാണ് നാട്ടുകാർ അദ്ദേഹത്തിന്റെ വാഹനം തടഞ്ഞത്. തുടർന്ന് അദ്ദേഹത്തോട്ഗതാഗത നിയമം ചോദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. നാട്ടുകാർ വാഹനം വളയുകയും പ്രശ്നം വഷളാവുകയും ചെയ്തതോടെപോലീസുകാർ എത്തി സീറ്റ് ബെൽറ്റ് ഇടാതെ യാത്ര ചെയ്തതിന് എആർടിഒയിൽ നിന്ന് പിഴ ഈടാക്കുകയായിരുന്നു. എന്നാൽ, എത്ര രൂപയാണ് പിഴ ഈടാക്കിയതെന്ന് വ്യക്തമല്ല. പുതിയ നിയമമനുസരിച്ച് വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും യാത്രക്കാർ സീറ്റുബെൽറ്റ് ധരിക്കണം. അദ്ദേഹത്തെ തടഞ്ഞുനിർത്തിയ ആൾക്കൂട്ടം നിങ്ങളുടെ സീറ്റ് ബെൽറ്റ് എവിടെയെന്നാണ് ചോദിക്കുന്നത്. എന്നാൽ, ഡ്രൈവർ സീറ്റ് ബെൽറ്റ് ഇട്ടിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ മറുപടി. താൻ എപ്പോഴും സീറ്റുബെൽറ്റ് ധരിക്കുന്നയാളാണെന്നും അദ്ദേഹം പറയുന്നത് വീഡിയോയിൽ കാണാം. സെപ്റ്റംബർ ഒന്നാം തീയതി മുതൽ പുതുക്കിയ മോട്ടോർ വാഹനനിയമം പ്രാബല്യത്തിൽ വന്നിരുന്നു. എന്നാൽ, ശക്തമായ പ്രതിഷേധത്തെ തുടർന്ന് ചിലയിനംപിഴകളിൽ കുറവുവരുത്തുമെന്ന്അറിയിച്ചിരുന്നെങ്കിലും സീറ്റ് ബെൽറ്റ്, ഹെൽമറ്റ് എന്നിവ ഉപയോഗിക്കാതിരിക്കുന്നതിനും മദ്യപിച്ച് വാഹനമോടിക്കുന്നതിനുമുള്ള പിഴ കുറയ്ക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. Source: Cartoq Content Highlights:Public Stop RTO Official Vehicle And Fined For Not Wearing Seatbelt
from mathrubhumi.latestnews.rssfeed https://ift.tt/2OnwLYT
via
IFTTT