Breaking

Saturday, October 12, 2019

ശബരിമല പ്രചാരണ വിഷയമാക്കാനില്ലെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: ശബരിമല പ്രചാരണ വിഷയമായി താൻ ഉന്നയിക്കില്ലെന്ന് സുരേഷ് ഗോപി എം.പി. ശബരിമലയിൽ എന്ത് ചെയ്യണമെന്ന് കേന്ദ്രസർക്കാരിന് നന്നായി അറിയാം. ആർട്ടിക്കിൾ 370 പോലെ ഒരു സർജിക്കൽ സ്ട്രൈക്കായിരിക്കും ശബരിമലയുടെ കാര്യത്തിൽ കേന്ദ്രസർക്കാർ സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂർകാവിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എത്തിയതായിരുന്നു അദ്ദേഹം. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ എന്താണോ ഞാൻ പറഞ്ഞത് അതിൽ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു. സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരായി കേസെടുത്ത വിഷയത്തിലും സുരേഷ് ഗോപി പ്രതികരണം നടത്തി. അടൂരിന് അദ്ദേഹത്തിന്റേതായ പക്ഷമുണ്ട്. അതനുസരിച്ചാണ് അദ്ദേഹം പ്രതികരിക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. അടൂരിന് അദ്ദേഹത്തിന്റെ അവകാശമുണ്ട്. എനിക്ക് എന്റെ അവകാശവും. അദ്ദേഹത്തിന്റെ അവകാശത്തെയൊന്നും താൻ ചോദ്യം ചെയ്യില്ല. അദ്ദേഹത്തിനൊരു പക്ഷമുണ്ടാകും അതിന് ചേരുന്ന രീതിയിൽ അദ്ദേഹം സംസാരിക്കും. ഞാൻ പൂർണമായിട്ടങ്ങനല്ല. പക്ഷം എനിക്കുണ്ടായേ പറ്റു. പക്ഷേ ജനത്തിന് ദ്രോഹമാകുന്ന പക്ഷത്ത് ഞാൻ നിൽക്കില്ല. എനിക്ക് എന്റേതായ പക്ഷമുണ്ട്. പക്ഷേ അത് ജനദ്രോഹപരമല്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യയിൽ നടക്കുന്ന ആൾകൂട്ട ആക്രമണങ്ങളെ പ്രധാനമന്ത്രി തന്നെ തള്ളിപ്പറഞ്ഞിട്ടുള്ളതാണ്. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ തള്ളിക്കളയാൻ ഇവിടുത്തെ നേതാക്കൾ തയ്യാറുണ്ടോയെന്നും സുരേഷ് ഗോപി ചോദിച്ചു. രാജ്യത്ത് ആൾകൂട്ട ആക്രമണങ്ങൾ നടക്കുന്നത് അംഗീകരിക്കുന്നുണ്ട്. എന്റെ നേതാവും അദ്ദേഹത്തിനൊപ്പം നിൽക്കുന്ന സംഘവും അത് എതിർത്തിട്ടുണ്ട്. ഒരാളെയും പിന്തുണക്കില്ലെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ടെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. Content Highlights: Suresh Gopi MP, Sabarimala, Adoor Gopalakrishnan


from mathrubhumi.latestnews.rssfeed https://ift.tt/2B4aG9Z
via IFTTT