Breaking

Sunday, October 6, 2019

തിരിച്ചുവരവ് ആഘോഷമാക്കി അശ്വിന്‍; കുംബ്ലെയെ പിന്നിലാക്കി, മുരളീധരനൊപ്പമെത്തി

വിശാഖപട്ടണം:ഒരു ഇടവേളക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ആർ.അശ്വിന് റെക്കോഡ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഡി ബ്രുയിനെ പുറത്താക്കിയാണ് അശ്വിൻ റെക്കോഡിട്ടത്. ടെസ്റ്റിൽ വേഗത്തിൽ 350 വിക്കറ്റ് നേടിയ മുത്തയ്യ മുരളീധരന്റെ റെക്കോഡിനൊപ്പമെത്തി അശ്വിൻ. ഇന്ത്യക്കായി വേഗത്തിൽ 350 വിക്കറ്റ് നേടുന്ന താരമെന്ന റെക്കോഡും ഇന്ത്യൻ സ്പിന്നർ സ്വന്തമാക്കി. കരിയറിലെ 66-ാം ടെസ്റ്റിലാണ് അശ്വിൻ 350 വിക്കറ്റ് തികച്ചത്. ഇതുവരെ അനിൽ കുംബ്ലെയുടെ പേരിലായിരുന്നു റെക്കോഡ്. 77 ടെസ്റ്റിൽ നിന്നാണ് കുംബ്ലെ 350 വിക്കറ്റ് തികച്ചത്. മൂന്നാം സ്ഥാനത്ത് ഹർഭജൻ സിങ്ങാണ്. ആദ്യ ഇന്നിങ്സിൽ അശ്വിൻ ഏഴു വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇതോടെ രണ്ടു വർഷത്തെ ഇടവേളക്ക ശേഷം രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിവരവ് അശ്വിൻ ഗംഭീരമാക്കി. ടെസ്റ്റിൽ അശ്വിന്റെ 27-ാം അഞ്ചു വിക്കറ്റ് പ്രകടനമാണിത്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ അഞ്ചാം തവണയും. ദക്ഷിണാഫ്രിക്കയ്ക്കെതിരേ കൂടുതൽ അഞ്ചു വിക്കറ്റ് നേടിയ താരവും അശ്വിൻ തന്നെയാണ്. Content Highlights: Ravichandran Ashwin joint fastest to 350 Test wickets


from mathrubhumi.latestnews.rssfeed https://ift.tt/33h4YO7
via IFTTT