തിരുവനന്തപുരം: കൂടത്തായി കൊലപാതക പരമ്പര കേസിൽ അന്വേഷണ സംഘം വിപുലീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഏറെ വെല്ലുവിളികൾ നിറഞ്ഞ കേസാണിത്. കേരളത്തിലെ ഏറ്റവും മികച്ച അന്വേഷണ ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിക്കും. എസ്.പി.കെ.ജി.സൈമണുമായി ഇക്കാര്യംചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സയനൈഡ് എങ്ങനെ ലഭിച്ചു എന്നത് പ്രത്യേകമായി അന്വേഷിക്കും. നേരിട്ടും അല്ലാതെയും കേസുമായി ബന്ധപ്പെട്ട എല്ലാവരേയും ചോദ്യം ചെയ്യും. കൊലപാതങ്ങൾ നടന്നിട്ട് വർഷങ്ങളായതിനാൽ ശാസ്ത്രീയ തെളിവുകളാണ് കേസിൽ പ്രധാനമാകുക. അത്തരം തെളിവുകൾ ശേഖരിക്കുന്നതിനായി അതുമായി ബന്ധപ്പെട്ട വിദഗ്ദ്ധരേയും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തുമെന്നും ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഡിഎൻഎ പരിശോധന അമേരിക്കയിൽ നടത്താൻ തീരുമാനിച്ചതെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. Content Highlihts:DGP Loknath behera says probe team will expand-Koodathai murders
from mathrubhumi.latestnews.rssfeed https://ift.tt/2Ms5FwW
via
IFTTT