ഫിറോസ്പുർ: പഞ്ചാബിലെ ഇന്ത്യാ- പാക് അതിർത്തിയിൽവീണ്ടും ഡ്രോൺ എത്തിയത് സുരക്ഷാ ഏജൻസികളെ ആശങ്കയിലാക്കി. ഫിറോസ്പുരിലെ ഹുസ്സൈൻവാലയിലുള്ള അതിർത്തി ചെക് പോസറ്റിലാണ് ഡ്രോൺ ശ്രദ്ധയിൽ പെട്ടത്. പാകിസ്താന്റെ ഭാഗത്തുനിന്ന് അഞ്ചുതവണ ഇന്ത്യൻ അതിർത്തിയിലേക്ക് എത്തിയ ഡ്രോൺ ഒരുതവണ അതിർത്തി മറികടക്കുകയും ചെയ്തു. രാത്രി 10 മണിക്കാണ് ആദ്യം ഡ്രോൺ എത്തിയത്. 12.25 അവസാനം എത്തിയ ഡ്രോൺ അതിർത്തി മറികടക്കുകയും ചെയ്തു. ഇത് ശ്രദ്ധയിൽ പെട്ടതോടെ ബിഎസ്എഫ് ജവാന്മാർ മേലുദ്യോഗസ്ഥരെ അറിയിച്ചു. തുടർന്ന് പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടന്നു. ഡ്രോൺ ഉപയോഗിച്ച് ഭീകരർക്ക് വേണ്ടി ആയുധങ്ങളോ സ്ഫോടക വസ്തുക്കളോ ഇന്ത്യയിലേക്ക് എത്തിച്ചുവോയെന്ന് കണ്ടെത്താനാണ് തിരച്ചിൽ നടന്നത്. മാത്രമല്ല മയക്കുമരുന്ന് കടത്തുകാരും ഡ്രോണുകൾ ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞിട്ടില്ല. ഒരാഴ്ച മുമ്പാണ് പഞ്ചാബ് അതിർത്തിയിൽ ഡ്രോണുകൾ വഴി ആയുധങ്ങൾ പാകിസ്താനിൽ നിന്ന് എത്തിച്ചത്. ഈ സാഹചര്യചത്തിൽ അതീവ ജാഗ്രതയിലാണ് അധികൃതർ. Content Highlights:Pakistan drone spotted near Panjab Border
from mathrubhumi.latestnews.rssfeed https://ift.tt/2OtZ8V7
via
IFTTT