കൂടത്തായി: ജോളി തങ്ങളെ പൂർണ്ണമായി കബളിപ്പിച്ചെന്ന് രണ്ടാം ഭർത്താവ് ഷാജുവിന്റെ പിതാവ് സക്കറിയ. എൻ.ഐ.ടിയിൽ ജോലിയുണ്ടെന്ന് പറഞ്ഞ് നടന്നിരുന്ന ജോളി തന്നോട് ഒരു തവണ പണം കടം ചോദിച്ചിരുന്നു. ഞാൻ പണം കൊടുത്തില്ല, പത്തെൺപതിനായിരം രൂപ ശമ്പളമുള്ളയാൾക്ക് എന്തിനാണ് പണമെന്ന് ഞാൻ തിരിച്ച് ചോദിച്ചപ്പോൾ 65,000 രൂപ മാത്രമെ ലഭിക്കൂവെന്നാണ് ജോളി മറുപടി നൽകിയതെന്നും സക്കറിയ പറഞ്ഞു. ഈ പണം എന്ത് ചെയ്യുന്നുവെന്ന് ചോദിച്ചപ്പോൾ കുട്ടികളുടെ പഠനത്തിനും മറ്റും നൽകുന്നുവെന്നാണ് പറഞ്ഞതെന്നും സക്കറിയ മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടേയും കുഞ്ഞിന്റേയും മരണത്തിന് കാരണക്കാരി ജോളിയാണെന്ന് ഇപ്പോൾ 75 ശതമാനം ഞാൻ വിശ്വസിക്കുന്നു. ഫോറൻസിക് റിപ്പോർട്ട് വന്നാൽ അക്കാര്യത്തിൽ പൂർണ്ണത വരും. ജോളിക്ക് നിയമ സഹായം നൽകില്ലെന്ന ഷാജു പറഞ്ഞതിനൊപ്പം നിൽക്കുന്നു. ജോളിയോട് തനിക്കിപ്പോൾ അങ്ങേയറ്റം വെറുപ്പാണുള്ളത്. വലിയ ദുഃഖവും തോന്നുന്നു. കല്യാണം നടക്കുന്ന സമയത്ത് ജോളിയുടെ എൻഐടിയിലെ ജോലിയെ സംബന്ധിച്ച് അന്വേഷിച്ചിരുന്നില്ല. എൻഐടിയുടെ ഐഡന്റിറ്റി കാർഡ് എല്ലാവരുംകാണുന്ന രീതിയിൽ പ്രദർശിപ്പിച്ചിരുന്നു അവൾ. ഇത് കാരണം ആർക്കും കാര്യമായ സംശയമുയർന്നിരുന്നില്ല. ജോളി ഇപ്പോൾ പിടിയിലായിരുന്നില്ലെങ്കിൽ വർഷങ്ങൾക്കുള്ളിൽ ഞാനടക്കം കുടുംബത്തിലുള്ളവരെല്ലാം ദുരന്തത്തിൽ അകപ്പെട്ടേനെ. ക്രൈംബ്രാഞ്ചിനെ ഇക്കാര്യത്തിൽ അഭിനന്ദിക്കുന്നു. ജോളി തന്നെയാണ് വിവാഹത്തിന് മുൻകൈ എടുത്തത്. സിലിയുടെ സഹോദരൻ മുഖേനയാണ് ജോളി ഷാജുവുമായി വിവാഹം കഴിക്കുന്ന കാര്യം ഞാനും ഭാര്യയും അറിയുന്നതെന്നും സക്കറിയ പറഞ്ഞു. Content Highlights: Koodathai series murder-Jolly said, her salary was Rs 65,000-Zacharia
from mathrubhumi.latestnews.rssfeed https://ift.tt/2Mq0duq
via
IFTTT