Breaking

Tuesday, October 8, 2019

കരുത്ത് വിളിച്ചോതി ഇന്ത്യയുടെ ആകാശത്തിന്റെ കാവല്‍ക്കാര്‍

ഗാസിയാബാദ്: ചിനൂക്, അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ അകമ്പടിയോടെ കരുത്ത് വിളിച്ചോതി വ്യോമസേനാ ദിനാഘോഷം. ഗാസിയാബാദിലെ ഹിൻഡോൺ വ്യോമതാവളത്തിലാണ് വ്യോമസേനയുടെ 87-ാമത് വാർഷികാഘോഷങ്ങൾ നടക്കുന്നത്. വ്യോമസേനാ ദിനാഘോഷ ചടങ്ങുകൾ വീക്ഷിക്കാൻ മൂന്ന് സേനകളുടെയും മേധാവികൾ എത്തിയിട്ടുണ്ട്. വ്യോമസേനാ ദിനത്തോടനുബന്ധിച്ച് സേനാ മേധാവികൾ ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ എത്തി അഭിവാദ്യമർപ്പിച്ചിരുന്നു. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും താത്പര്യങ്ങളും എന്തു വിലകൊടുത്തും സംരക്ഷിക്കാൻ തങ്ങൾ തയ്യാറാണെന്ന് വ്യോമസേനാ മേധാവി രാകേഷ് കുമാർ സിങ് ബദൗരിയ പറഞ്ഞു. വ്യോമസേനാ ദിന പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാലകോട്ട് ആക്രമണം ഭീകരാക്രമണങ്ങളെ നേരിടുന്ന രീതിയിൽ സർക്കാർ നയം മാറ്റിയതിന്റെ സൂചനയാണെന്ന് നേരത്തെ അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഭീകരാക്രമണത്തിന്റെ പിന്നിൽ പ്രവർത്തിച്ചവരെ ശിക്ഷിക്കാനുള്ള രാഷ്ട്രീയ തീരുമാനമാണ് ബാലാകോട്ട് ആക്രമണമെന്നും അദ്ദേഹം പറഞ്ഞു. വ്യോമസേനാ ദിനത്തോടനുബന്ധിച്ച് പരേഡും യുദ്ധവിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങളും ഉണ്ടാകും. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവർ വ്യോമസേനയ്ക്ക് ആശംസകൾ നേർന്നു. Content Highlights:Indian Air Force celebrates 87th anniversary at Hindon base


from mathrubhumi.latestnews.rssfeed https://ift.tt/30XxnXA
via IFTTT