സിനിമാക്കഥകളെ പോലും വെല്ലുന്ന സംഭവങ്ങളാണ് കോഴിക്കോട് ജില്ലയിലെ കൂടത്തായിയിൽ നിന്നും ഓരോ ദിവസവും പുറത്തുവരുന്നത്. ക്രൈം ത്രില്ലറുകളെ കടത്തിവെട്ടുന്ന തിരക്കഥയും സംവിധാനവുമാണ് ജോളിയെന്ന യുവതി കൂടത്തായിയിൽ കാഴ്ച്ചവെച്ചത്. 2002ൽ നടന്ന കൊലപാതകം പോലും മറനീക്കി പുറത്തുവന്നുകഴിഞ്ഞു. പക്ഷേ അപ്പോഴും ചുരുളഴിയാതെ ഒന്നിനും പിടിതരാതെ നിൽക്കുന്ന ഒന്നുണ്ട്, ജോളിയെന്ന ദുരൂഹത. അന്വേഷണങ്ങൾക്കും അപ്പുറത്തുള്ള പ്രഹേളികയായി മാറുകയാണ് ജോളി എന്ന സ്ത്രീ... ഒരു സ്ത്രീ ഒറ്റയ്ക്ക് ഇത്രയും പേരെയോ എന്നതാണ് കൂടാത്തായ് ഏതൊരാളെയും കൊണ്ടുചെന്നത്തിക്കുന്ന സംശയം. പ്രേരണ പ്രണയമോപണമോ കാമുകനൊപ്പം ജീവിക്കാൻ സ്വന്തം മാതാപിതാക്കളെയും കുട്ടികളെയും കൊന്ന പിണറായി കൂട്ടക്കൊല കേസിലെ സൗമ്യയെ ആരും മറന്നുകാണില്ല. പക്ഷേ കൂടത്തായിയിൽ പണമാണോ പ്രണയമാണോ ജോളിയെ സീരിയൽ കില്ലറാക്കിയത് എന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല. ഷാജുവിനോടുള്ള പ്രണയം സ്വന്തം ഭർത്താവിനെയും ഷാജുവിന്റെ ഭാര്യയെയും മകളെയും കൊല്ലാൻ ജോളിയെ പ്രേരിപ്പിച്ചുവെന്ന വാർത്തകൾ വരുമ്പോഴും ആ പ്രണയം വെറും അഭിനയമാണെന്നവാർത്തകളും പുറത്തുവരുന്നുണ്ട്.സ്വത്താണ് ജോളിയുടെ പ്രണയത്തിന് പിന്നിലെന്ന മൊഴിയും പുറത്തുവരുന്നു. താൻ പോലും കബളിപ്പിക്കപ്പെട്ടുവെന്ന് ഷാജു തന്നെ പറയുന്നു. ഷാജുവിനെ പ്രതികൂട്ടിൽ നിർത്തുന്ന മൊഴി ജോളി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ നൽകി. ജോളിയെ പ്രതികൂട്ടിൽ നിർത്തി ഷാജുവും പരസ്യപ്രസ്താവനകൾ നൽകി തുടങ്ങി. കൊലയ്ക്ക് ശേഷം അന്ത്യ ചുംബനം ഒരാളെ കൊല്ലുക, അയാളുടെ സംസ്കാര ചടങ്ങിന് വന്ന് റീത്ത് വയ്ക്കുക. ഇതൊക്കെ സിനിമകളിൽ സർവ്വ സാധാരണമാണ്. പക്ഷേ സിനിമാ രംഗങ്ങളെ കടത്തിവെട്ടുന്നതായി ജോളിയുടെ അഭിനയം. താൻ കൊന്ന സിലിയുടെ മൃതദേഹത്തിൽ ജോളി അന്ത്യചുംബനം നൽകി. അതും ഷാജുവിനോടൊപ്പം. സിലി മരിച്ചതാകട്ടെ ജോളിയുടെ മടിയിൽ കിടന്നും. സിലിയുടെയും ഷാജുവിന്റെയുംമകളെ ആശുപത്രിയിൽ എത്തിക്കുമ്പോഴും ജോളിയുണ്ടായിരുന്നു കൂടെ. ബ്യൂട്ടീഷനോ എൻഐടി പ്രഫസറോ എൻഐടിയിൽ പ്രഫസറാണെന്നാണ് ഭർത്താവായിരുന്ന ഷാജുവിനോടു പോലും ജോളി പറഞ്ഞിരുന്നത്. പക്ഷേ പാരലൽ കോളേജിൽ നിന്ന് ബികോം പൂർത്തിയാക്കി എന്നതല്ലാതെ ജോളിയുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ആർക്കും ഒന്നും അറിയില്ല. ഇതിനിടെ എൻഐടിയ്ക്ക് അടുത്ത് ബ്യൂട്ടിപാർലർ നടത്തിയിരുന്നുവെന്ന വാർത്തകൾ പുറത്തുവന്നു. എന്നാൽ ജോളിയുടെ സുഹൃത്തെന്ന് വാർത്തകളിൽ നിറഞ്ഞ ബ്യൂട്ടിപാർലർ ഉടമ ഇതിനിടെ മാധ്യമങ്ങൾക്ക് മുൻപിലെത്തി ഈ വാർത്തകൾ നിഷേധിച്ചു. മാസത്തിലൊരിക്കൽ ബ്യൂട്ടിപാർലറിലെത്തുന്ന എൻഐടി പ്രഫസറായ കസ്റ്റമർ ജോളിയെ മാത്രമെ ബ്യൂട്ടിപാർലർ ഉടമയ്ക്കും അറിയൂ. പക്ഷേ എൻഐടിയിലെ പരസരപ്രദേശങ്ങളിൽ ജോളി സുപരിചിതയാണെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. പെൺകുട്ടികളോട് അലർജി തനിക്ക് പെൺകുട്ടികളെ ഇഷ്ടമില്ലായിരുന്നുവെന്നും മുൻ ഭർത്താവിന്റെ സഹോദരി റെഞ്ചിയുടെ മകളെ കൊല്ലാൻ ശ്രമിച്ചിരുന്നുവെന്നും ജോളി തന്നെ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ഒന്നിലേറെ തവണ ജോളി ഗർഭഛിദ്രം നടത്തിയിരുന്നുവെന്നും റിപ്പോർട്ടുണ്ട്. പിന്നിൽ ആരൊക്കെ ആറു കൊലപാതകങ്ങൾ നടത്തിയതും 17 വർഷം പിടിക്കപ്പെടാതെ ഇരുന്നതും ജോളിയുടെ മാത്രം ബുദ്ധിയാണെന്ന് വിശ്വസിക്കുക പ്രയാസം. രാഷ്ട്രീയത്തിലടക്കം ജോളിക്ക് ബന്ധങ്ങളും പിടിപാടുകളും ഉണ്ട്. ഒരുനേതാവ് ജോളിയുടെ അടുത്ത സുഹൃത്താണെന്നും രക്ഷപ്പെടാനുള്ള വഴി ഇയാളുമായി കൂടിയാലോചിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. പിടിക്കപ്പെടാതിരുന്ന 17 വർഷങ്ങൾ ജോളി പുകമറയ്ക്ക് ഉള്ളിൽ നിന്ന 17 വർഷങ്ങളും ദുരുഹത ഉയർത്തുന്നതാണ്. മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് കൂടത്തായ് പരമ്പരയിലെ അവസാന മരണം നടന്നത്. എന്നിട്ടും ജോളിയെ വെളിച്ചത്ത് കൊണ്ടുവരാൻ മൂന്നിലധികം വർഷങ്ങൾ വേണ്ടിവന്നു. പരാതി ഉന്നയിച്ച ബന്ധുക്കൾക്ക് പോലും സംശയം തോന്നാൻ ഇത്രയും വൈകിയത് എന്തേ എന്നതും സംശയം ജനിപ്പിക്കുന്നതാണ്. കൊല്ലപ്പെടേണ്ടിയിരുന്നവർ... തല നാരിഴയ്ക്ക് രക്ഷപ്പെട്ടവർ... താൻ കൊല്ലപ്പെടുമെന്ന ഭയമുണ്ടായിരുന്നുവെന്ന് ഷാജുതന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തി. വീട്ടുജോലിക്കാർക്ക് നേരെ പോലും വധശ്രമുണ്ടായതായി സംശയിക്കുന്നുവെന്ന് പൊന്നമറ്റം വീട്ടിലെ ജോലിക്കാരി ത്രേസ്യാമ്മപറയുന്നു. ഇതിനിടെ ചോദ്യം ചെയ്യലിൽ റെഞ്ചിയെയും മകളെയും കൊലപ്പെടുത്താൻ താൻ ശ്രമിച്ചിരുന്നുവെന്ന് ജോളിതന്നെ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഒരിക്കൽ ജോളി തന്ന അരിഷ്ടം കഴിച്ചശേഷം തലക്കറക്കം വന്നതായി റെഞ്ചി ഓർത്തെടുത്തുക്കുന്നു. അങ്ങനെ എങ്കിൽ ജോളി പിടിക്കപ്പെടാൻ വൈകിയിരുന്നെങ്കിൽമരണങ്ങളുടെ ഗ്രാഫ് ഇനിയും ഉയർന്നേനെ.. ക്രൈംബ്രാഞ്ച് അന്വേഷണം ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. 2002ലെ അന്നമ്മയുടെ കൊലപാതകം അടക്കം കോടതിയിൽ തെളിയിക്കണമെങ്കിൽ ജോളിയുടെ കുറ്റസമ്മത മൊഴി പോരാതെ വരും. ജോളിയുമായി ബന്ധപ്പെട്ട് വിളക്കിച്ചേർക്കേണ്ട കണ്ണികൾ ഇനിയും നിരവധിയുണ്ട്. അന്വേഷണം അവസാനിക്കുമ്പോൾ ജോളിയെന്ന പ്രഹേളികയ്ക്ക് ഉത്തരമാകുമെന്ന് പ്രതീക്ഷിക്കാം.. Content Highlight: koodathai jolly The mysterious woman.
from mathrubhumi.latestnews.rssfeed https://ift.tt/2oedD51
via
IFTTT