Breaking

Wednesday, May 6, 2020

സമ്പദ്‌വ്യവസ്ഥ തുറക്കുന്നതോടെ കൂടുതല്‍ ജീവന്‍ നഷ്ടമാകുമെന്ന് ട്രംപ്; മാസ്‌ക് ധരിക്കാന്‍ വിസമ്മതം

ഫീനിക്സ്: സമ്പദ് വ്യവസ്ഥ വീണ്ടും തുറക്കുന്നതിലൂടെ കൂടുതൽ അമേരിക്കക്കാർക്ക് ജീവൻ നഷ്ടപ്പെടുമെന്ന് സമ്മതിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതേ സമയം തന്നെ മാസ്ക് നിർമിക്കുന്ന ഫാക്ടറി സന്ദർശിക്കുന്ന വേളയിലും മാസ്ക് ധരിക്കാൻ ട്രംപ് വിസമ്മതിച്ചു. എന്നാൽ സുരക്ഷാ കണ്ണട ട്രംപ് ധരിച്ചിരുന്നു. മാസ്ക് ധരിക്കില്ലെന്ന നേരത്തെയുള്ള അഭിപ്രായത്തിൽ അദ്ദേഹം ഉറച്ചുനിന്നു. സാമൂഹിക അകലം പാലിക്കാനുള്ള നിർദേശം എടുത്തുകളയുകയും അടച്ചുപൂട്ടിയ സമ്പദ് വ്യവസ്ഥ വീണ്ടും തുറക്കുകയും ചെയ്യുമ്പോൾ മരണസംഖ്യ വീണ്ടും ഉയരില്ലേ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ട്രംപിന്റെ മറുപടി ഇങ്ങനെയായിരുന്നു. ചിലത് ഉണ്ടാവാൻ സാധ്യതയുണ്ട് നിങ്ങളെ ഒരു അപ്പാർട്ട്മെന്റിലോ വീട്ടിലോ മറ്റെവിടെയെങ്കിലോ പൂട്ടിയിടുകയില്ലെന്നും ഫാക്ടറി സന്ദർശനത്തിനിടെ ട്രംപ് പറഞ്ഞു. ഹരിസോണയിലെ ഫീനിക്സിലെ ഹണിവെൽ കമ്പനിയിലാണ് ട്രംപ് സന്ദർശനം നടത്തിയത്. ലോക്ക്ഡൗൺ ആരംഭിച്ചതിന് ശേഷം ട്രംപ് നടത്തുന്ന ആദ്യപ്രധാന യാത്രയിലാണ് സന്ദർശനം. ചില ആളുകളെ മോശമായി ബാധിക്കുമെന്ന് സമ്മതിച്ച ട്രംപ് രാജ്യം തുറന്നുകൊടുക്കണമെന്നും പറഞ്ഞു. യുഎസിൽ ഇതിനോടകം കൊറോണബാധിച്ച് മരിച്ചവരുടെ എണ്ണം എഴുപതിനായിരത്തിന് മുകളിലെത്തിയിട്ടുണ്ട്. രോഗബാധിതരുടെ എണ്ണം 12 ലക്ഷം പിന്നിടുകയും ചെയ്തു. Content Highlights:Donald Trump Says US Reopening Will Cost More Lives, Refuses To Wear Mask


from mathrubhumi.latestnews.rssfeed https://ift.tt/3dpilkh
via IFTTT