Breaking

Monday, May 4, 2020

കിറ്റിൽ ‘ആശയക്കുഴപ്പം’; വെള്ളക്കാർഡുകാർക്ക് വിളിവരും

തിരുവനന്തപുരം: റേഷൻകടകൾവഴി വിതരണംചെയ്യുന്ന സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വേണ്ടെന്നുവെച്ചവർ വീണ്ടും ആവശ്യപ്പെടുന്നത് ഭക്ഷ്യവകുപ്പിനെ വട്ടംകറക്കുന്നു. ഇതോടെ വെള്ളകാർഡുകാരിൽ കിറ്റ് ആവശ്യമില്ലാത്തവരെ കണ്ടെത്താൻ ഫോണിലൂടെ വിളിച്ചന്വേഷിക്കാനാണ് തീരുമാനം. ഭക്ഷ്യക്കിറ്റ് വേണ്ടെന്ന് 33,000 പേരാണ് അറിയിച്ചത്. ഇവരിൽ വെബ്സൈറ്റിലൂടെ അറിയിച്ചത് 3529 പേരാണ്. വേണ്ടെന്നുപറഞ്ഞവർ ജില്ലാ സപ്ലൈഓഫീസർമാരെ വിളിച്ച് കിറ്റ് ആവശ്യമുണ്ടെന്ന് പറഞ്ഞതോടെയാണ് ഭക്ഷ്യവകുപ്പ് ആശയക്കുഴപ്പത്തിലായത്. പിങ്ക് കാർഡുകാർക്ക് കിറ്റ് വിതരണം തിങ്കളാഴ്ചത്തെ അവധികൂടി കഴിഞ്ഞുതുടരും. ബി.പി.എലുകാരിൽ 27 ലക്ഷം കിറ്റ് വാങ്ങി. നാലുലക്ഷംകൂടി ബാക്കിയുണ്ട്. അന്ത്യോദയ കുടുംബങ്ങളിൽപ്പെട്ട 5,74,768 മഞ്ഞ കാർഡുകൾക്കുള്ള വിതരണമാണ് ആദ്യംനടന്നത്. 31 ലക്ഷത്തോളം വരുന്ന കുടുംബങ്ങൾക്കാണ് പിങ്ക് കാർഡുള്ളത്. ഏപ്രിലിൽ നൽകിയ 15 കിലോ സൗജന്യഅരി വിതരണം സർവകാല റെക്കോഡാണ്. ആകെയുള്ള 87.28 ലക്ഷം റേഷൻകാർഡുടമകളിൽ 84.45 ലക്ഷം പേരും വാങ്ങി. 14,0272 മെട്രിക് ടൺ അരിയും 15,007 മെട്രിക് ടൺ ഗോതമ്പുമാണ് വിതരണംചെയ്തത്. മന്ത്രിയായിരുന്നവരടക്കം ജനപ്രതിനിധികളുടെ കുടുംബങ്ങൾവരെ ഏപ്രിൽമാസത്തെ 15 കിലോ അരി വാങ്ങി. സാനിറ്റൈസർ നിർബന്ധം റേഷൻവിതരണത്തിന് ബയോമെട്രിക് സംവിധാനം പുനഃസ്ഥാപിച്ചതോടെ കടകളിൽ സാനിറ്റൈസർ നിർബന്ധമാക്കി. ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് കടകളിലെത്തിക്കും. Content Highlights:Corona Pandemic; Ration kit


from mathrubhumi.latestnews.rssfeed https://ift.tt/2ynvbAB
via IFTTT