Breaking

Thursday, May 7, 2020

ദുബായില്‍ തൊഴില്‍ നഷ്ടമായ മലയാളിക്ക് നറുക്കെടുപ്പില്‍ 7.61 കോടി രൂപ സമ്മാനം

ദുബായ്: ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളിക്ക് 7.61 കോടി രൂപ (10 ലക്ഷം ഡോളർ) സമ്മാനം. തൃശൂർ സ്വദേശി അജിത് നരേന്ദ്രനാണ് ഭാഗ്യം തേടിയെത്തിയത്. അബുദാബി മാരിയറ്റ് ഹോട്ടലിലെ ജീവനക്കാരനായ അജിത് സുഹൃത്തുമായി ചേർന്നാണ് ടിക്കറ്റെടുത്തത്. കോവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ഭാഗ്യം തുണച്ചത്. മൂന്ന് വർഷം മുൻപ് യു.എ.ഇയിൽ എത്തിയതാണ് അജിത്. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ രണ്ടും മൂന്നും സമ്മാനങ്ങൾ മലയാളികൾക്കാണ്. ടി.അബ്ദുൽ ജലീലിന് മോട്ടോ ഗസി വി 85 ബൈക്കും രാജേഷ് ബാലന് മോട്ടോ ഗസി ഓഡെസ് ബൈക്കും സമ്മാനമായി ലഭിച്ചു. Content Highlights:dubai duty free-malayalee


from mathrubhumi.latestnews.rssfeed https://ift.tt/3dmhEId
via IFTTT