ജോളി കൂടത്തായിയിലെ തുടർമരണങ്ങളെല്ലാംനടക്കുമ്പോൾ ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇതാണ് മരണങ്ങളുടെ പിന്നിൽ ജോളിയാണെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘത്തെ എത്തിച്ചത് ആട്ടിൻസൂപ്പിൽ നിന്ന് വിഷമേറ്റ് അന്നമ്മ-2002-ൽ പൊന്നാമറ്റം ടോം തോമസിന്റെ ഭാര്യ അന്നമ്മ മരിച്ചത് ആട്ടിൻസൂപ്പ് കുടിച്ചതിനെത്തുടർന്ന് വീട്ടിൽ കുഴഞ്ഞുവീണായിരുന്നു. ഈ സമയം ജോളി വീട്ടിലുണ്ടായിരുന്നു. കുഴഞ്ഞുവീണതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴായിരുന്നു മരണം. കുഴഞ്ഞുവീണ് ടോം തോമസ്, റോയി തോമസ്-2008-ൽ ടോം തോമസ് മരിച്ചത് ഭക്ഷണം കഴിച്ചശേഷം ഛർദിച്ച് വീട്ടിൽ കുഴഞ്ഞുവീണായിരുന്നു. ഈ സമയവും ജോളി വീട്ടിലുണ്ടായിരുന്നു. റോയി തോമസ് മരിച്ചപ്പോഴും ജോളി വീട്ടിലുണ്ടായിരുന്നു. ഭക്ഷണം കഴിച്ചശേഷം ശുചിമുറിയിൽ കയറിയ റോയി കുഴഞ്ഞുവീണു. ശുചിമുറിയുടെ വാതിൽ കുറ്റിയിട്ടനിലയിലായിരുന്നു. ഓടിക്കൂടിയവർ ചേർന്ന് വാതിൽ പൊളിച്ചാണ് പുറത്തെടുത്തത്. മരണത്തിൽ സംശയം പ്രകടിപ്പിച്ചത് പിന്നീട് മരിച്ച മഞ്ചാടിയിൽ മാത്യുവാണ്. ഇതേത്തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുകയും സയനൈഡ് ഉള്ളിലെത്തിയതായി കണ്ടെത്തുകയും ചെയ്തു. ഭക്ഷണം കഴിച്ചു, മാത്യു കുഴഞ്ഞുവീണു-മഞ്ചാടി മാത്യു മരിച്ചപ്പോൾ ഒച്ചവെച്ച് ആളെക്കൂട്ടിയത് ജോളിയായിരുന്നു. ടോം തോമസിന്റെ വീടിനുസമീപമാണ് മാത്യുവിന്റെ വീട്. ടോം തോമസിന്റെ വീട്ടിൽനിന്നു ഭക്ഷണം കഴിച്ച് സമീപത്തെ വീട്ടിലെത്തിയ മാത്യു കുഴഞ്ഞുവീണു. ആദ്യം കഴിച്ച ഭക്ഷണത്തിലോ മാത്യുവിന്റെ വീട്ടിലെത്തിയശേഷം കഴിച്ച ഭക്ഷണത്തിലോ സയനൈഡ് കലർന്നിട്ടുണെന്നാണ് കരുതുന്നത്. കുർബാനച്ചടങ്ങിനിടെ അൽഫൈൻ-ടോം തോമസിന്റെ സഹോദരപുത്രൻ കോടഞ്ചേരിയിലെ ഷാജുവിന്റെ ഒരു വയസ്സുള്ള മകൾ അൽഫൈൻ മരിച്ചത് ഒരു ആദ്യകുർബാനച്ചടങ്ങിനിടെയായിരുന്നു. ഷാജുവിന്റെ മൂത്ത കുട്ടിയുടെ ആദ്യകുർബാനയ്ക്ക് വീട്ടിൽ ഭക്ഷണം കഴിച്ചശേഷമാണ് കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഇവിടെയും ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി മൂന്നാം ദിവസമാണ് മരിച്ചത്. സിലി മരിച്ചത് ജോളിയുടെ മടിയിൽ-ഷാജുവിന്റെ ഭാര്യ സിലി മരിച്ചത് ജോളിയുടെ കൈകളിലേക്കു കുഴഞ്ഞുവീണായിരുന്നു. താമരശ്ശേരിയിലെ ഒരു ദന്താശുപത്രിയിൽവെച്ചായിരുന്നു ഇത്. ഷാജുവും ജോളിയും സിലിയുമുൾപ്പെടെ താമരശ്ശേരിയിൽ ഒരു ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്തശേഷമാണ് ദന്താശുപത്രിയിലെത്തിയത്. ഷാജുവിന്റെ പല്ല് വൃത്തിയാക്കാനാണു വന്നത്. ഷാജു ഡോക്ടറുടെ മുറിയിൽ കയറിയപ്പോൾ സിലിയും ജോളിയും പുറത്തിരിക്കുകയായിരുന്നു. അതിനിടെ സിലി ജോളിയുടെ കൈകളിലേക്കു കുഴഞ്ഞുവീഴുകയായിരുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. content highlights: Koodathai murder case
from mathrubhumi.latestnews.rssfeed https://ift.tt/2ViVW0g
via
IFTTT