താമരശ്ശേരി: വർഷങ്ങൾക്കുമുമ്പ് മറഞ്ഞുപോയവരുടെ ഓർമകൾ വീണ്ടും ഈ വീട്ടിൽ അലയടിക്കുന്നു. ആ മരണങ്ങൾക്കുപിന്നിലെ രഹസ്യങ്ങളുടെ ചുരുളഴിയുമ്പോൾ വീട്ടിൽ അവശേഷിക്കുന്നവർക്ക് നടുക്കം. റോയി തോമസിന്റെ ഭാര്യ ജോളിയെ ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് ഈ വീട്ടിൽനിന്നു ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തത്. ജോളിയുടെ മക്കളും സഹോദരനും ഉൾപ്പെടെയുള്ളവരാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. പിന്നീടു റോയിയുടെ സഹോദരി റഞ്ജി വന്നു. ആറുപേരുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് പോലീസിനു പരാതി നൽകിയത് അമേരിക്കയിലുള്ള സഹോദരൻ റോജോയാണെങ്കിലും പോലീസിനു മൊഴിനൽകി സംശയങ്ങളുടെ ചുരുളഴിക്കാൻ ഒപ്പംനിന്നത് റഞ്ജിയായിരുന്നു. 2002-ൽ അന്നമ്മ മരിക്കുമ്പോൾ പ്രകടിപ്പിച്ച ലക്ഷണങ്ങൾ ഇവർ നൽകിയ മൊഴിയിലുണ്ടായിരുന്നു. ഇതിൽനിന്നാണ് അന്നമ്മയുടെ മരണം ആട്ടിൻസൂപ്പിൽ സയനൈഡ് കലർത്തി നൽകിയതു കാരണമാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്. ടോം തോമസിന്റെയും അന്നമ്മയുടെയും റോയി തോമസിന്റെയും മൃതദേഹാവശിഷ്ടങ്ങൾ കല്ലറ തുറന്ന് തെളിവുകൾ ശേഖരിക്കാനായി പുറത്തെടുത്തപ്പോൾ റഞ്ജു പള്ളിസെമിത്തേരിയിലെത്തിയിരുന്നു. വൈകീട്ട് കോഴിക്കോട്ടേക്കു മടങ്ങി. ശനിയാഴ്ച രാവിലെ ജോളിയെ പോലീസ് കൊണ്ടുപോയ ശേഷമാണ് ഇവർ വീട്ടിലെത്തിയത്. കൊളംബോയിലെ ഒരു എൻജിനിയറിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ലക്ചററായിരുന്ന ഇവർ ഇപ്പോൾ എറണാകുളത്താണു താമസം. ഇത് സത്യാന്വേഷണ പരീക്ഷണം ഇതു സത്യാന്വേഷണ പരീക്ഷണമാണ്. സത്യം പുറത്തുവരികതന്നെ വേണം. അതിനാണ് ഈ വെല്ലുവിളികളെല്ലാം ഏറ്റെടുത്തത്. അച്ഛനും അമ്മയും സഹോദരനും ഉൾപ്പെടെയുള്ളവരുടെ മരണത്തിൽ നേരത്തെത്തന്നെ സംശയമുണ്ടായിരുന്നു. അതിന്റെ വിവരങ്ങളൊന്നും ഇപ്പോൾ പറയാൻ വയ്യ. സത്യം പുറത്തുവരട്ടെ.-റഞ്ജി content highlights: koodathai murder case
from mathrubhumi.latestnews.rssfeed https://ift.tt/2oTayHu
via
IFTTT