Breaking

Monday, October 14, 2019

റാഡ്ക്ലിഫിന്റെ പതിനാറു വര്‍ഷത്തെ റെക്കോഡിന് മീതെ കുതിച്ച് കൊസ്‌ഗെയി

ഷിക്കാഗോ: ബ്രിട്ടന്റെ പൗള റാഡ്ക്ലിഫിന്റെ പതിനാറു വർഷം പഴക്കമുള്ള മാരത്തൺ ലോക റെക്കോഡ് പഴങ്കഥയാക്കി കെനിയയുടെ ബ്രിജിഡ് കൊസ്ഗെയി. ഷിക്കാഗോ മാരത്തണിലായിരുന്നു ഇരുപത്തിയഞ്ചുകാരിയായ കൊസ്ഗെയിയുടെ റെക്കോഡ് നേട്ടം. രണ്ട് മണിക്കൂർ 14 മിനിറ്റ് 04 സെക്കൻഡ് ആണ് കൊസ്ഗെയികുറിച്ച പുതിയ സമയം. റാഡ്ക്ലിഫ് 2003 ലണ്ടൻ മാരത്തണിൽ കുറിച്ച രണ്ട് മണിക്കൂർ 15 മിനിറ്റ് 25 സെക്കൻഡ് എന്ന റെക്കോഡാണ് കൊസ്ഗെയിപഴങ്കഥയാക്കിയത്. കഴിഞ്ഞ വർഷവും ഷിക്കാഗോയിൽ കൊസ്ഗെയിക്കു തന്നെയായിരുന്നു വിജയം. അന്ന് രണ്ട് മണിക്കൂർ 18 മിനിറ്റ് 35 സെക്കൻഡിലായിരുന്നു ഓടിയെത്തിയത്. തുടർന്നു നടന്ന ലണ്ടൻ മാരത്തണിലും കൊസ്ഗെയി വിജയം ആവർത്തിച്ചു. നിലവിലെ ചാമ്പ്യൻ വിവിയൻ ചെറ്യൂട്ടിനെയായിരുന്നു ലണ്ടനിൽ പരാജയപ്പെടുത്തിയത്. രണ്ട് മണിക്കൂർ 18 മിനിറ്റ് 20 സെക്കൻഡായിരുന്നു അന്ന് ഫിനിഷ് ചെയ്ത സമയം. ലണ്ടൻ മാരത്തണിൽ വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു കൊസ്ഗെയി. Content Highlights:Brigid Kosgei, Paula Radcliffe, womens marathon record, Athletics


from mathrubhumi.latestnews.rssfeed https://ift.tt/318ZqUl
via IFTTT