Breaking

Friday, October 25, 2019

കൂടത്തായി കൊലപാതകങ്ങള്‍: ബന്ധുക്കളോട് ജോളി കുറ്റസമ്മതം നടത്തിയിരുന്നതായി മൊഴി

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിൽ പ്രതിയായ ജോളി ബന്ധുക്കൾക്ക് മുന്നിൽ കുറ്റസമ്മതം നടത്തിയിരുന്നതായി വെളിപ്പെടുത്തൽ. കേസ് അന്വേഷണത്തിന്റെ ഭാഗമായി കല്ലറ തുറക്കുന്നതിനു തൊട്ടു മുൻപായാണ് തനിക്ക് തെറ്റുപറ്റിയതായുള്ള കുറ്റസമ്മതം ജോളി ബന്ധുക്കൾക്കു മുന്നിൽ നടത്തിയത്. വ്യാഴാഴ്ച നടന്ന മൊഴിയെടുപ്പിലാണ് ജോളിയുടെ ബന്ധുക്കൾ ഇക്കാര്യം വെളിപ്പെടുത്തിയത്. ജോളിയുടെ ഭർത്താവ് റോയ് തോമസ് മരിക്കുന്നതിനു മുൻപ് ആരുമായൊക്കെ ഇടപെട്ടു, സംസാരിച്ചു തുടങ്ങിയ കാര്യങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് ബന്ധുക്കളായ ചിലരെ ഇന്ന് പോലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്യും. വ്യാഴാഴ്ച ജോളിയെ രണ്ടാം ഭർത്താവ് ഷാജുവിന്റെ പുലിക്കയത്തെ വീട്ടിലും കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സിലി വധക്കേസുമായി ബന്ധപ്പെട്ടായിരുന്നു തെളിവെടുപ്പ്. സിലിയെ കൊലപ്പെടുത്തിയ താമരശ്ശേരിയിലെ ദന്താശുപത്രിയിലും ജോളിയുമായെത്തി തെളിവെടുത്തു. സിലിയെ വകവരുത്താനുള്ള ജോളിയുടെ ആദ്യശ്രമത്തിൽ പിന്നീട് രണ്ടാം ഭർത്താവായ ഷാജുവിനും പങ്കുണ്ടെന്നും ജോളി മൊഴി നൽകിയിരുന്നു. പുലിക്കയത്തെ ഷാജുവിന്റെ വീട്ടിൽവെച്ചാണ് ആദ്യ വധശ്രമമുണ്ടായതെന്നാണ് വെളിപ്പെടുത്തൽ. അരിഷ്ടത്തിൽ സയനൈഡ് കലർത്തിനൽകി സിലിയെ വധിക്കാൻ ശ്രമിച്ചെന്നാണ് വ്യക്തമാകുന്നത്. ഇത് കഴിച്ച് സിലി ഛർദിച്ച് അവശയായെങ്കിലും രക്ഷപ്പെടുകയായിരുന്നു. തെളിവെടുപ്പിനിടെ ജോളിയെ ചോദ്യംചെയ്തു. വീട്ടിലുണ്ടായിരുന്ന ഷാജുവിനെ ജോളിക്കൊപ്പമിരുത്തിയും അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യംചെയ്തു. Content Highlights:koodathai murder case: police enquiry on roy thomas murder


from mathrubhumi.latestnews.rssfeed https://ift.tt/363imHJ
via IFTTT