Breaking

Sunday, October 6, 2019

ഞങ്ങളുടെ അന്വേഷണത്തെ രഹസ്യമായി ജോളി പിന്തുടരുന്നുണ്ടായിരുന്നു - അന്വേഷണ ഉദ്യോഗസ്ഥന്‍

കോഴിക്കോട്: റോയി മരിച്ച് 16-ാംദിനത്തിന്റെ ചടങ്ങിനായി അടിച്ച കാർഡിൽ ജോളി ജോർജ്ജ് എൻഐടി ലക്ചറർ എന്നാണ് കുറിച്ചിരുന്നത്. ലക്ചററല്ലെന്നത് ഭർത്താവിനും കുടുംബത്തിനു പോലും അറിയില്ലെന്നതു അത്ഭുതപ്പെടുത്തി. ഇതാണ് ജോളിയിലേക്ക് സംശയമുനകൾ ആദ്യമായി കൊണ്ടെത്തിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കെ ജി സൈമൺ. "റോയി മരിച്ച് 16ാം അടിയന്തിരത്തിന് കാർഡ് അടിച്ചിരുന്നു. ജോളി ജോർജ്ജ് എൻഐടി ലക്ചറർ എന്നാണ് അടിച്ചത്. ഭർത്താവിൽ നിന്ന് മറച്ചുവെച്ചു എന്നത് അത്ഭുതപ്പെടുത്തി. അസാധാരണ കാര്യമായി തോന്നി. ഇതാണ് ജോളിയിലേക്കെത്തിച്ചത്". "ജോളിയുടെ സ്വഭാവത്തിലുള്ള കുറെയധികം കാര്യങ്ങളും അന്വേഷണ സംഘം കുറിച്ചിരുന്നെന്നും കെ ജി സൈമൺ പറഞ്ഞു. മാത്രമല്ല തങ്ങളുടെഅന്വേഷണത്തെ ജോളി പിന്തുടർന്നതും ശ്രദ്ധയിൽപ്പെട്ടു . ഇതെല്ലാം അവരെ സംശയിക്കാനുള്ള സാധ്യത കൂട്ടി. തുടർന്നാണ് മൊഴിയെടുക്കാനായി അവരെ വിളിക്കുന്നത്.വിൽപത്രം സംബന്ധിച്ച് ല്ലൊ കാര്യങ്ങളും നോക്കിയിരുന്നു. ഞങ്ങളുടെ അന്വേഷണം അവർ പിന്തുടരുന്നത് ഞങ്ങൾ അറിഞ്ഞു. ഇത് സംശങ്ങൾ ബലപ്പെടുത്തി. ജോളി പലരോടും മരണവുമായി ബന്ധപ്പെട്ട്പങ്കുവെച്ചകാര്യങ്ങളിൽ വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. 50 കാര്യങ്ങൾ നോട്ട് ചെയ്താണ് ഞങ്ങൾ ജോളിയെ വിളിച്ചത്. ചോദ്യം ചെയ്തപ്പോൽ സംശയങ്ങൾ ബലപെട്ടു. ഇവരോട് ചോദിക്കുമ്പോൾ ആലോചിച്ചാണ് ജോളി ഉത്തരം തരുന്നത്. ബ്രില്ല്യന്റ് ആയ കുറ്റവാളിയാണ് ജോളി. എല്ലാവരെയും കൊന്നത് ഇവരാണെന്ന് തെളിഞ്ഞാലും അത്ഭുതപ്പെടാനില്ല",അന്വേഷണ ഉദ്യോഗസ്ഥൻ കെ ജി സൈമൺ കൂട്ടിച്ചേർത്തു. കേസുമായി ബന്ധപ്പെട്ട് 200ഓളം പേരുടെ മൊഴിയെടുത്തിരുന്നു. ജോളിയുടെ തന്നെ 50ഓളം മൊഴികളെടുത്തു. പോളിഗ്രാഫ് ടെസ്റ്റിനും നാർകോ ടെസ്റ്റിനും അവർ തയ്യാറാവാതിരുന്നതാണ് അന്വേഷണം ഇവരിലേക്ക്കേന്ദ്രീകരിക്കാൻ അന്വേഷണ സംഘത്തെ പ്രേരിപ്പിച്ചത്. സ്വത്ത് തർക്കം കുടുംബത്തിലുണ്ടായിരുന്നു. ജോളിയുടെ ആദ്യ ഭർത്താവായ റോയിയുടെ അനുജൻ റോജോയുമായും സ്വത്തുതർക്കം ഉണ്ടായിരുന്നു. സ്വത്ത് തർക്കം പരിഹരിക്കുന്നതിനുള്ള ചർച്ച നടന്നിരുന്നു. സ്വത്ത് തർക്കം രമ്യതയിലെത്തിക്കാൻ മരണത്തിൽ സംശയം പ്രകടിപ്പിച്ച് കൊണ്ടുള്ള പരാതി പിൻവലിക്കണം എന്നാണ് ജോളി ആവശ്യപ്പെട്ടത്. ഇതും സംശയത്തിനിടയാക്കി. അങ്ങനെയാണ് അറസ്ര്റിലേക്ക് കാര്യങ്ഹലെത്തുന്നത്. ജോളിക്കൊപ്പം അറസ്റ്റിലായ എംഎസ് മാത്യു എന്ന ബന്ധുവുമായി മറ്റെന്തെല്ലാം ഇടപാടുകളുണ്ടെന്നും അന്വേഷിക്കുന്നുണ്ട്. content highlights:KG Simon On Jolly and koodathayi case


from mathrubhumi.latestnews.rssfeed https://ift.tt/35bWtWj
via IFTTT