Breaking

Sunday, October 6, 2019

പൊന്നമറ്റം വീട് പോലീസ് പൂട്ടി സീല്‍ ചെയ്തു; ജോളിയുമായി ഫോണില്‍ ബന്ധപ്പെട്ടവരടക്കം നിരീക്ഷണത്തില്‍

താമരശ്ശേരി: കൂടത്തായിയിലെ കൊലപാതക പരമ്പര നടന്ന വീട് പോലീസ് പൂട്ടി സീൽ ചെയ്തു. ഇന്ന് രാവിലെ കോടഞ്ചേരി പോലീസെത്തിയാണ് വീട് പൂട്ടി സീൽ ചെയ്തത്. മരിച്ച റോയിയുടെ സഹോദരിയടക്കം ചിലർ ഇന്നലെ രാത്രി ഈ വീട്ടിലുണ്ടായിരുന്നു. ഇവർ ഇന്ന് രാവിലെ വീട്ടിൽ നിന്ന് മാറി. കേസിലെ പ്രതിയായ ജോളി പോലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീട് പൂട്ടിയത്. വീട്ടിൽ അവശേഷിക്കുന്ന തെളിവുകൾ നഷ്ടപ്പെടാതിരിക്കാനാണ് നടപടിയെന്ന് പോലീസ് അറിയിച്ചു. ഇതിനിടെ മരിച്ചവരുടെ ഭൗതിക അവശിഷ്ടങ്ങൾ എത്രയും പെട്ടെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ട് കണ്ണൂരിലെ ഫോറൻസിക് ലാബ് ഡയറക്ടർക്ക് റൂറൽ എസ്.പി.കത്തയച്ചു. ഫലം ലഭിക്കാൻ രണ്ടാഴ്ചയോളം സമയമെടുക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഏഴോളം പേർക്ക് പോലീസ് നോട്ടീസയക്കാനും തീരുമാനിച്ചിട്ടുണ്ട്. ഒസ്യത്ത് വ്യാജ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ടാണ് മൂന്ന് പേരെ വിളിച്ച് വരുത്തുക. ഇതിനിടെ ജോളിയുടെ ഫോൺപരിശോധിച്ച ശേഷം ചില ആളുകൾപോലീസ് നിരീക്ഷണത്തിലാണ്. ജോളിയുമായി തുടർച്ചയായി ഫോണിലൂടെ ബന്ധപ്പെട്ട്ക്കൊണ്ടിരിക്കുന്നവരെ ചോദ്യം ചെയ്യലിനായി വിളിച്ച് വരുത്തിയേക്കും. അത്തരക്കാരുടെ ലിസ്റ്റ് പോലീസ് തയ്യാറാക്കിയിട്ടുണ്ട്. Content Highlights:Koodathayi serial murder-Police locked the house at Ponnamattam


from mathrubhumi.latestnews.rssfeed https://ift.tt/2Io7Ikw
via IFTTT